ആലപ്പുഴ: മങ്കാംകുഴിയില്‍ ഡിവൈഎഫ്‌ഐ, എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. ആക്രമണത്തില്‍ മൂന്ന് പേര്‍ക്കു പരിക്കേറ്റു. രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്‌ഐ മാങ്കാംകുഴി മേഖലാ സെക്രട്ടറി വെട്ടിയാര്‍ പാറക്കുളങ്ങര ഷൈജി ഭവനത്തില്‍ ഷഹനാസ് ഷൗക്കത്തലി (35), എസ്ഡിപിഐ പ്രവര്‍ത്തകരായ വെട്ടിയാര്‍ നാലുമുക്ക് ഷഹനാസ് മന്‍സില്‍ ഷഹനാസ് (30), വെട്ടിയാര്‍ മാമ്പ്ര കിഴക്കേതില്‍ ഷെമീര്‍ (29) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ആക്രമിച്ചതിനു ഷഹനാസിനെയും ഷെമീറിനെയും കുറത്തികാട് പൊലീസ് അറസ്റ്റു ചെയ്തു. എസ്ഡിപിഐ പ്രവര്‍ത്തകരെ ആക്രമിച്ചതിനു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഷഹനാസ് ഷൗക്കത്ത് അലി, സലാം, കൊച്ചുമോന്‍ അഫ്‌സല്‍, നൈസാം എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തഴക്കര വെട്ടിയാര്‍ കിഴക്ക് ജുമാ മസ്ജിദില്‍ വ്യാഴാഴ്ച രാത്രി ഒന്‍പതോടെയാണു സംഭവങ്ങളുടെ തുടക്കം. നോമ്പു നമസ്‌കാരത്തിനു ശേഷം ഷഹനാസ് ഷൗക്കത്തലി പള്ളി കഴുകി വൃത്തിയാക്കവേ ഷെമീറും ഷഹനാസും പള്ളിയിലെത്തി. വൃത്തിയാക്കിയ വശത്തു കൂടി കയറരുതെന്നു ഷഹനാസ് ഷൗക്കത്തലി പറഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണു സംഘര്‍ഷത്തിന് ഇടയാക്കിയതെന്നു പൊലീസ് പറഞ്ഞു.
ആലപ്പുഴയില്‍ ഡിവൈഎഫ്‌ഐ, എസ്ഡിപിഐ സംഘര്‍ഷം.
Jowan Madhumala
0