രാഹുല്‍ഗാന്ധി ഇന്ന് വയനാട്ടില്‍; കല്‍പ്പറ്റയില്‍ ദേശീയ പതാകയുമായി റോഡ് ഷോ

 

 കല്‍പ്പറ്റ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഇന്ന് വയനാട്ടിലെത്തും. 
എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായിട്ടാണ് രാഹുല്‍ഗാന്ധി മണ്ഡലത്തിലെത്തുന്നത്. സഹോദരി പ്രിയങ്കാ ഗാന്ധിയും ഒപ്പമുണ്ടാകും. 

രാഹുലിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കല്‍പ്പറ്റയില്‍ വൈകിട്ട് 3ന് സത്യമേവ ജയതേ എന്ന പേരില്‍ യുഡിഎഫ് റോഡ്ഷോ സംഘടിപ്പിക്കും. പാര്‍ട്ടി കൊടികള്‍ക്ക് പകരം ദേശീയപതാകയാണ് ഉപയോഗിക്കുക. 

റോഡ് ഷോയ്ക്ക് ശേഷം സാംസ്‌കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരില്‍ പൊതുസമ്മേളനം നടക്കും.

Previous Post Next Post