എയർ ഇന്ത്യ വിമാനം തിരിച്ചറിക്കി,,യാത്രക്കാരൻ മോശമായി പെരുമാറിയതിനെത്തുടർന്നാണ് ഡൽഹി-ലണ്ടൻ വിമാനം തിരിച്ചിറക്കിയത്.

ഡൽഹി: എയർ ഇന്ത്യ വിമാനം തിരിച്ചറിക്കി. യാത്രക്കാരൻ മോശമായി പെരുമാറിയതിനെത്തുടർന്നാണ് ഡൽഹി-ലണ്ടൻ വിമാനം തിരിച്ചിറക്കിയത്. ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ലണ്ടൻ ഹീത്രൂ എയർപോർട്ടിലേക്കു പുറപ്പെട്ട വിമാനമാണു തിരിച്ചിറക്കിയത്. യാത്രക്കാരൻ ക്യാബിൻ ക്രൂ അംഗങ്ങളെ ശാരീരികമായി ഉപദ്രവിക്കുകയും, വനിതാ ക്യാബിൻ ക്രൂ അംഗത്തിന്‍റെ മുടി പിടിച്ചു വലിക്കുകയും ചെയ്തു.

വിമാനക്കമ്പനി ഡൽഹി എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രശ്നമുണ്ടാക്കിയ യാത്രക്കാരനെ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. 225 ഓളം യാത്രക്കാരുണ്ടായിരുന്ന വിമാനം പ്രശ്നമുണ്ടാക്കിയ ആളെ ഡൽഹി വിമാനത്താവളത്തിലിറക്കിയ ശേഷം ലണ്ടനിലേക്ക് പറന്നു.

ഡൽഹിയിൽ നിന്നും യാത്ര ആരംഭിച്ചു പതിനഞ്ച് മിനിറ്റിനകം യാത്രക്കാരൻ പ്രശ്നം സൃഷ്ടിച്ചു തുടങ്ങിയിരുന്നു. നിരവധി തവണ താക്കീതു നൽകിയെങ്കിലും മോശം പെരുമാറ്റം തുടരുകയായിരുന്നു. തുടർന്നാണു വിമാനം തിരികെയിറക്കാൻ തീരുമാനിച്ചത്. തുടർന്ന് ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർക്കു കൈമാറുകയായിരുന്നു.
Previous Post Next Post