അമരവിള ചെക്‌പോസ്റ്റില്‍ വീണ്ടും ലഹരിക്കടത്ത്, എംഡിഎംഎയുമായി നഴ്‌സിങ് വിദ്യാർഥി പിടിയിൽ

 തിരുവനന്തപുരം : എംഡിഎംഎയുമായി നഴ്‌സിങ് വിദ്യാര്‍ഥി പിടിയില്‍. ബംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് വിദ്യാര്‍ഥി എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. 

കൊല്ലം സ്വദേശി എസ് സൂരത്താണ് പിടിയിലായത്. ബംഗളൂരുവില്‍ നഴ്‌സിങ് പഠിക്കുന്ന സൂരത്ത് അവധിക്ക് നാട്ടിലേക്ക് വരുന്നതിനൊപ്പം എംഡിഎംഎ കടത്താന്‍ ശ്രമിക്കുകയായിരുന്നു. 

ഇയാളുടെ ബാഗില്‍ നിന്നും 47 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. അമരവിള ചെക്‌പോസ്റ്റിലൂടെ ലഹരിക്കടത്ത് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് എക്‌സൈസ് പരിശോധന കര്‍ശനമാക്കിയത്.

കഴിഞ്ഞ ആറ് മാസത്തിനിടെ 16 തവണയാണ് അമരവിള ചെക്‌പോസ്റ്റില്‍ നിന്നും എംഡിഎംഎ പിടിച്ചെടുത്തത്. സൂരത്തിന് എവിടെ നിന്ന് എംഡിഎംഎ കിട്ടിയെന്നതില്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം.
Previous Post Next Post