ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. തൃശ്ശൂർ സ്വദേശി കാർത്തിക്, എരുമേലി സ്വദേശി അരവിന്ദ് എന്നിവരാണ് മരിച്ചത്



ഇടുക്കി : കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഇരുമ്പുപാലത്ത് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. തൃശ്ശൂർ സ്വദേശി കാർത്തിക്, എരുമേലി സ്വദേശി അരവിന്ദ് എന്നിവരാണ് മരിച്ചത്. നിർത്തിയിട്ട ടൂറിസ്റ്റ് ബസിന് നേരെ ബൈക്ക് വന്നിടിക്കുകയായിരുന്നു. മൂന്നാർ സന്ദർശിച്ച് തിരികെ എറണാകുളത്തെ ജോലി സ്‌ഥലത്തേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. അമിതവേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Previous Post Next Post