ജോസ് കെ മാണിയുടെ മകൻ കെ എം മാണി അറസ്റ്റിൽ ,,പ്രതിയുടെ പേര് എഫ്ഐആറിൽ എഴുതിച്ചേർക്കാൻ പോലീസ് വിസമ്മതിച്ചു എന്ന് ആരോപണങ്ങൾ

കോട്ടയം: കോട്ടയം മണിമലയിൽ വാഹനാപകടത്തെ തുടർന്ന് സഹോദരങ്ങൾ മരിച്ച കേസുമായി ബന്ധപ്പെട്ട് ജോസ് കെ മാണിയുടെ മകൻ കെ എം മാണിയെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ടാണ് കറിക്കാട്ടൂരിനും മണിമലയ്ക്കുമിടയ്ക്കാണ് ആക്ടീവാ സ്കൂട്ടറും ഇന്നോവയും കൂട്ടിയിടിച്ച് സഹോദരങ്ങൾ മരിച്ചത്. സ്കൂട്ടർ യാത്രക്കാരായ മണിമല പതാലിപ്ളാവ് കുന്നുംപുറത്ത് താഴെ യോഹന്നാൻ മാത്യുവിൻ്റെ മകൻ ജിൻസ് ജോൺ (31), സഹോദരൻ ജിസ് (25) എന്നിവരാണ് മരിച്ചത്.
അപകടത്തിന് കാരണമായ വാഹനമോഹിച്ചത് ജോസ് കെ മാണിയുടെ മകനാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കെ എം മാണിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പിന്നീട് ജാമ്യത്തിൽ വിട്ടു. അതിനിടെ പ്രതിയുടെ പേര് എഫ്ഐആറിൽ എഴുതിച്ചേർക്കാൻ പോലീസ് വിസമ്മതിച്ചു എന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു.
Previous Post Next Post