പള്ളിയിലെ നിർമ്മാണത്തിലിരുന്ന ഊട്ടുപുര തകർന്നുവീണു

തൃശൂർ: കുന്നംകുളം ആർത്താറ്റ് പള്ളിയിൽ നിർമ്മാണത്തിലിരുന്ന ഊട്ടുപുര തകർന്നുവീണ് അപകടം. ആർത്തറ്റ് സെന്റ് മേരിസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രലിൽ നിർമ്മാണത്തിലിരുന്ന ഊട്ടുപുര തകർന്നുവീണാണ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. 20 ലക്ഷം രൂപ ചിലവഴിച്ചാണ് ഊട്ടുപുരയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. സംഭവസ്ഥലത്ത് ആരും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
Previous Post Next Post