ദേശീയപതാക ഉപയോഗിച്ച് പഴവര്‍ഗങ്ങളിലെ പൊടി തട്ടുന്ന യുവാവിന്റെ ദൃശ്യങ്ങളില്‍ പൊലീസ് അന്വേഷണം


ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ നിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ് സോഷ്യല്‍മീഡിയ പ്രചരിക്കുന്നത്.
റോഡരികിലെ കടയില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന തണ്ണിമത്തനുകളിലെ പൊടിയാണ് യുവാവ് ദേശീയപതാക ഉപയോഗിച്ച് തട്ടുന്നതെന്ന് വീഡിയോയില്‍ കാണാം.

വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെയാണ് യുപി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മുന്‍പും സമാന സംഭവങ്ങളില്‍ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. ദില്ലിയില്‍ ദേശീയപതാക ഉപയോഗിച്ച് ഇരുചക്രവാഹനം വൃത്തിയാക്കിയ 52കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Previous Post Next Post