കൊച്ചി ; ചിന്നക്കനാൽ, ശാന്തൻപാറ ഭാഗത്ത് ഭീതി സൃഷ്ടിക്കുന്ന അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടണോ എന്നതിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് എത്തും. ചിന്നക്കനാൽ സന്ദർശിച്ച് വിദഗ്ധ സമിതി കാട്ടാനശല്യത്തെക്കുറിച്ച് നാട്ടുകാരിൽനിന്ന് നേരിട്ട് വിവരങ്ങളും ശേഖരിക്കും. അതിനായി ചിന്നക്കനാൽ, സിങ്കുകണ്ടം, 301 കോളനി, പന്നിയാർ എസ്റ്റേറ്റ് എന്നിവിടങ്ങൾ സമിതി സന്ദർശിച്ചേക്കും. ദേവികുളത്തോ മൂന്നാറിലോ സിറ്റിങ്ങിനും സാധ്യതയുണ്ട്.
അരിക്കൊമ്പന്‍ വിഷയത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കാനൊരുങ്ങുകയാണ് കര്‍ഷക സംഘടനകള്‍. കേസ് ഉടനടി പരിഗണിക്കാന്‍ ഉണ്ടായ സാഹചര്യം അന്വേഷിക്കണം. അടിയന്തരമായി രാത്രിയില്‍ പരിഗണിച്ചതില്‍ നിയമ വിരുദ്ധത ഉണ്ടെങ്കില്‍ നടപടിയെടുക്കണം എന്നീ ആവശ്യങ്ങളാണ് സംഘടന ഉന്നയിക്കുന്നത്. കേസില്‍ ചീഫ് ജസ്റ്റിസ് വാദം കേള്‍ക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെടും.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അറുപതോളം സംഘടനകളാണ് പരാതിയുമായി ചീഫ് ജസ്റ്റിസിനെ സമീപിക്കാനൊരുങ്ങുന്നത്. അഞ്ചാം തിയതി രാവിലെ ചീഫ് ജസ്റ്റിസിന് നേരിട്ട് പരാതി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. അരിക്കൊമ്പനെ പിടികൂടാത്ത നടപടിയില്‍ സിങ്കുകണ്ടം, പൂപ്പാറ പ്രദേശങ്ങളില്‍ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.
അരിക്കൊമ്പനെ വേറെ ഏതെങ്കിലും വനത്തിലേക്ക് മാറ്റുന്നതും പരിഗണിക്കുന്നുണ്ട്. ഈ മാസം അഞ്ചിനാണ് അരിക്കൊമ്പന്‍ കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നത്.