കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വീണ്ടും തീപ്പിടിത്തം. വൈകീട്ട് മൂന്നോടെയാണ് സെക്ടര്‍ ഒന്നില്‍ തീപ്പിടിത്തമുണ്ടായത്. നിലവിൽ അഞ്ച് ഫയർഫോഴ്സ് യൂണിറ്റുകളെത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.
ബയോമൈനിങ് തുടങ്ങിയ സെക്ടർ ഒന്നിൽ കൂടിക്കിടന്നിരുന്ന പ്ലാസ്റ്റിക്ക് മാലിന്യത്തിന് മൂന്നു മണിയോടെ തീപിടിക്കുകയായിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിവരം.