വഞ്ചനയുടെ മറ്റൊരു പേരാണ് കോണ്‍ഗ്രസ്; ജെഡിഎസിനും കോണ്‍ഗ്രസിനും കര്‍ണാടക വെറും 'എടിഎം': പ്രധാനമന്ത്രി


 

 ബംഗലൂരു : വഞ്ചനയുടെ മറ്റൊരു പേരാണ് കോണ്‍ഗ്രസ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് രാജ്യത്തെ മാത്രമല്ല, രാജ്യത്തെ കര്‍ഷകരെയും വഞ്ചിച്ചു. കോണ്‍ഗ്രസ് പാവപ്പെട്ടവരെ മറന്നു. എന്നാല്‍ ബിജെപി പ്രവര്‍ത്തിക്കുന്നത് കര്‍ഷകരുടേയും പാവപ്പെട്ടവരുടേയും ക്ഷേമത്തിന് വേണ്ടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കര്‍ണാടകയിലെ രാമനഗരയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു മോദി. 

കര്‍ണാടകയില്‍ കിംഗ് മേക്കറാകുമെന്നാണ് ജെഡിഎസ് അവകാശപ്പെടുന്നത്. എന്നാല്‍ ജെഡിഎസിന് ചെയ്യുന്ന വോട്ടുകള്‍ കോണ്‍ഗ്രസിനാണ് ലഭിക്കുക. കര്‍ണാടക ഭരണം ജെഡിഎസിനും കോണ്‍ഗ്രസിനും എടിഎം മെഷീന്‍ പോലെയാണ്. അതേസമയം ബിജെപിക്ക് കര്‍ണാടക രാജ്യത്തിന്റെ വികസനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വളര്‍ച്ചാ യന്ത്രമാണ്. പ്രധാനമന്ത്രി പറഞ്ഞു. 

കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരുകള്‍ ഉള്ളപ്പോള്‍ ചില പ്രത്യേക കുടുംബങ്ങള്‍ മാത്രമേ തഴച്ചുവളരുകയുള്ളൂ, എന്നാല്‍ ബിജെപിക്ക് ഈ രാജ്യത്തെ ഓരോ കുടുംബവും ബിജെപിയുടെ സ്വന്തം കുടുംബമാണ്. കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ ഒരു വ്യത്യാസവുമില്ല. രണ്ടും കുടുംബാധിപത്യ പാര്‍ട്ടികളാണ്. 

സ്ഥിരതയില്ലാത്ത ഒരു സര്‍ക്കാരിന് വികസനപ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്താനാകില്ല, ജനങ്ങളുടെ പണം കൊള്ളയടിക്കല്‍ മാത്രമേ നടക്കൂ. കോണ്‍ഗ്രസും ജെഡിഎസും അഴിമതിയെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും ഇത്തരം നടപടികള്‍ കര്‍ണാടകയിലെ ജനങ്ങള്‍ കണ്ടിട്ടുള്ളതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Previous Post Next Post