കൊടുങ്ങൂർ : മേജർ കൊടുങ്ങൂർ ദേവീക്ഷേത്രത്തിലെ പൂരവും പിടിയാനകളുടെ ഗജമേളയും ഇന്ന് (ചൊവ്വാഴ്ച) രാവിലെ 11-മുതൽ 12.30-വരെ നടക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന ഒൻപത് പിടിയാനകളാണ് ഗജമേളയിൽ അണിനിരക്കുന്നത്.
പിടിയാനകൾ അണിനിരക്കുന്ന ഗജമേള എന്ന പ്രത്യേകതയും ഈ വർഷത്തെ പൂരത്തിനുണ്ട്.
തോട്ടയ്ക്കാട് പാഞ്ചാലിയാണ് കൊടുങ്ങൂരമ്മയുടെ തിടമ്പേറ്റുന്നത്.
ക്ഷേത്രമൈതാനത്ത് നടത്തുന്ന ഗജമേളയിൽ ഗുരുവായൂർ ദേവി, പ്ലാത്തോട്ടം മീര, വേണാട്ടുമറ്റം കല്യാണി, തോട്ടയ്ക്കാട് കുഞ്ഞുലക്ഷ്മി, പ്ലാത്തോട്ടം ബീന, കുമാരനല്ലുർ പുഷ്പ, മഹാലക്ഷ്മി പാർവതി, വേണാട്ടുമറ്റം ചെമ്പകം എന്നീ പിടിയാനകളും അണിനിരക്കും.
ചരിത്രത്തിൽ ആദ്യമായാണ് കൊടുങ്ങൂർ ക്ഷേത്രത്തിൽ ഗജമേള നടത്തുന്നത്. ഗജമേളയ്ക്കായി വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രോപദേശക സമിതി ഒരുക്കിയിട്ടുള്ളത്.
പൂരത്തിനുപുറമേ വൈകീട്ട് നടക്കുന്ന ആറാട്ട് എതിരേല്പിലും മറ്റ് ചടങ്ങുകളിലും ഒൻപത് ആനകളും അണിനിരക്കും.