വെള്ളത്തിനടിയിൽ നിന്ന് പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

വെള്ളത്തിനടിയിൽ നിന്ന് പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. സൗത്ത് ഇറ്റലിയിലെ കാമ്പാനിയയ്ക്ക് സമീപമുള്ള പോസുവോലി തുറമുഖത്താണ് പുരാവസ്തു ഗവേഷകർ ഇത് കണ്ടെത്തിയത്. അപ്രതീക്ഷിതമായി കിട്ടിയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ട് എല്ലാവരും അമ്പരന്നു.

നബാറ്റിയൻ നാഗരികതയുമായി ബന്ധപ്പെട്ടതാണെന്ന ഈ കണ്ടെത്തിയ അവശിഷ്ടങ്ങൾ എന്ന പ്രാഥമിക നിഗമനത്തിലാണ് ഗവേഷകർ. നബാറ്റിയൻ ദേവതയായ ദസറയ്ക്ക് സമർപ്പിച്ചിരുന്നതാണ് ഈ ക്ഷേത്രം. കാഴ്ചയിൽ അതിമനോഹരമായ രണ്ട് പുരാതന റോമൻ മാർബിളുകളും ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾക്കൊപ്പം ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. റോമൻ സാമ്രാജ്യത്തിന്റെ ഒരു സൗഹൃദ സാമ്രാജ്യമായിരുന്നു നബാറ്റിയൻ എന്ന് അറിയപ്പെടുന്നു.

റോമൻ കാലഘട്ടത്തിൽ യൂഫ്രട്ടീസ് നദി മുതൽ ചെങ്കടൽ വരെ വ്യാപിച്ചു കിടന്നതാണ് നബാറ്റിയൻ സാമ്രാജ്യം. അറേബ്യൻ പെനിൻസുലയിലെ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന പെട്ര ഒരു കാലത്ത് നബാറ്റിയൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ലഭിച്ചതിന് പിന്നാലെ കൂടുതൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഈ പുരാതന ഇറ്റലിയുടെ ചരിത്രത്തിന്റെ കൂടുതൽ തിരശ്ശീലകൾ തുറന്നേക്കാവുന്ന ക്ഷേത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ
Previous Post Next Post