പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിൽ പ്രതിഷേധിച്ച് പാലക്കാട് മുതലമടയിൽ ചൊവ്വാഴ്ച ഹർത്താൽ.
മുതലമട പഞ്ചായത്തിൽ രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ.
കോടതി വിധി വന്നതിന് പിന്നാലെ അരിക്കൊമ്പനെ കൊണ്ടുവരുന്നതിനെതിരെ ജനങ്ങൾ പ്രദേശത്ത് പ്രതിഷേധിക്കുകയാണ്.
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ മുതലമട പഞ്ചായത്ത് കോടതിയെ സമീപിച്ചിട്ടുണ്ട്.
ആറ് പഞ്ചായത്തുകളെ ബാധിക്കുമെന്നാണ് ഇവരുടെ വാദം.
സമരത്തിന് ജനകീയസമിതി രൂപീകരിക്കാനും സർവകക്ഷിയോഗത്തിൽ തീരുമാനമായി.
അതേസമയം ആനയെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന് സർക്കാരിന് നിർബന്ധമില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി വ്യക്തമാക്കി.