അനിൽ ആന്റണിയെ ബിജെപി സ്വീകരിക്കാൻ തയ്യാറായത് വയനാട് ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന് റിപ്പോർട്ടുകൾ


തിരു: അനിൽ ആന്റണിയെ ബിജെപി സ്വീകരിക്കാൻ തയ്യാറായത് വയനാട് ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന് റിപ്പോർട്ടുകൾ. ന്യൂനപക്ഷ വിഭാഗങ്ങളെ പാർട്ടിയോടൊപ്പം നിർത്തുക എന്നതും രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിധിയിൽ കോടതി സ്റ്റേ അനുവദിക്കാത്തതിന്റെ സാഹചര്യം നിലനിൽക്കുന്നു എന്നതും കണക്കിലെടുത്താണ് ഈ നീക്കം എന്നാണ് മുതിർന്ന നേതാക്കളുടെ അറിയിക്കുന്നത്. വയനാട്ടിൽ ഉപതെരഞ്ഞെടുപ്പുണ്ടായാൽ അനിൽ ആന്റണിയുടെ സാന്നിധ്യം വഴി കനത്ത മത്സരം കാഴ്ചവെക്കാൻ സാധിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.രാഹുൽ ഗാന്ധിയുടെ മണ്ഡലം എന്ന നിലയിൽ ഉപതെരഞ്ഞെടുപ്പ് രാജ്യ ശ്രദ്ധയെ ആകർഷിക്കും. അവിടെ ബിജെപിക്ക് ഏറ്റവും യുക്തനായ സ്ഥാനാർഥി എകെ ആന്റണിയുടെ മകൻ തന്നെയായിരിക്കും. സംസ്ഥാന നേത്യത്വവും ഇക്കാര്യത്തിൽ യോജിക്കുകയുണ്ടായി. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ അടക്കമുള്ള മണ്ഡലങ്ങളിൽ അനിലിനെ മത്സരിപ്പിക്കാനുള്ള ചർച്ചകൾ സജീവമാണെങ്കിലും വയനാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാർത്ഥിത്വം ബിജെപിയുടെ കണക്കുകൂട്ടലിലുണ്ട്. ഇതിന് അനുബന്ധമായ ചർച്ചകളും നടക്കുന്നുണ്ട്.അനിൽ ആന്റണി വയനാട്ടിൽ മത്സരിക്കുന്നതിൽ ബിജെപി സംസ്ഥാന നേതൃത്വത്തിന് അനുകൂലമായ നിലപാടാണ് ഉള്ളത്. ബിഡിജെഎസാണ് വയനാട്ടിൽ മത്സരിക്കുന്നത് എന്നതിനാൽ തന്നെ അവരുമായി ചർച്ചകൾ നടത്തി അനിലിനിടെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് വ്യക്തത വരുത്തുവാനും നീക്കങ്ങൾ നടക്കുന്നു.
Previous Post Next Post