പള്ളിക്കത്തോട് : ബിജെപിയുടെ നേതൃത്വത്തിലുള്ള പള്ളിക്കത്തോട് പഞ്ചായത്ത് ഭരണ സമിതിക്കെതിരെ പരാതിയുമായി എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി രംഗത്ത്. പഞ്ചായത്തിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എൽഡിഎഫ് നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയത്. ഭരണ സമിതിയുടെ നേതൃത്വത്തിൽ എടുക്കുന്ന തീരുമാനങ്ങൾ മിനിറ്റ്സിൽ രേഖപ്പെടുത്താതെ നിയമ വിരുദ്ധമായ പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ നടപ്പിലാക്കുന്നത്. പല തവണകളായി എൽഡിഎഫ് അംഗങ്ങൾ വിഷയം ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുവാൻ ഭരണ സമിതി തയ്യാറായിട്ടില്ല. കമ്മിറ്റിക്ക് ശേഷം തീരുമാനങ്ങൾ ഇഷ്ടങ്ങൾക്കനുസരിച്ച് എഴുതിച്ചേർക്കുന്ന സമീപനമാണ് പഞ്ചായത്ത് ഭരണ സമിതിയുടേത്. ഇത് മൂലം വ്യാപകമായ അഴിമതിയാണ് ബിജെപി ഭരിക്കുന്ന പഞ്ചായത്തിൽ നടന്നുവരുന്നത്. ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കംഫർട്ട് സ്റ്റേഷനുമായി ബന്ധപ്പെട്ട് കരാർ പോലുമില്ലാതെ അനധികൃതമായി ജനങ്ങളിൽ നിന്ന് പണം പിരിക്കുകയാണ്. വിഷയങ്ങൾ പഞ്ചായത്ത് സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇതുവരെ പരിഹാരം കാണുവാൻ തയ്യാറായിട്ടില്ല. പഞ്ചായത്തിലെ അനാസ്ഥകൾ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് പഞ്ചായത്ത് കൺവീനർ എം എസ് സജീവിന്റെ നേതൃത്വത്തിലാണ് സെക്രട്ടറിക്ക് പരാതി നൽകിയത്.
പള്ളിക്കത്തോട് പഞ്ചായത്തിലെ അഴിമതിയ്ക്കും അനാസ്ഥക്കും ഉടന്‍ പരിഹാരം കാണണം ; സെക്രട്ടറിക്ക് പരാതി നല്‍കി എല്‍ഡിഎഫ്
Jowan Madhumala
0
Tags
Top Stories