ബസ് സ്റ്റാൻഡിൽ ബഹളംവച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽ നിന്നിറങ്ങിയോടി ട്രാൻസ്ഫോർമറിൽ കയറി ആത്മഹത്യയ്ക്കു ശ്രമിച്ചു.





തൃശ്ശൂര്‍ ചാലക്കുടി ബസ് സ്റ്റാൻഡിൽ ബഹളംവച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽ നിന്നിറങ്ങിയോടി ട്രാൻസ്ഫോർമറിൽ കയറി ആത്മഹത്യയ്ക്കു ശ്രമിച്ചു. വൈദ്യുതാഘാതമേറ്റു വീണ് ഗുരുതരമായി പരുക്കേറ്റ യുവാവ് മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. ചാലക്കുടി കെഎസ്ആര്‍ടിസ സ്റ്റാൻഡിൽ ബഹളമുണ്ടാക്കിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവാണ് കുതറിയോടി ട്രാൻസ്ഫോർമറിൽ കയറി ആത്മഹത്യ ചെയ്യാൻ ശമിച്ചത്.

സ്റ്റേഷനിലെത്തിച്ച യുവാവ് ശാന്തനായിരിക്കുന്നത് കണ്ട് പൊലീസുകാർ മാറുകയായിരുന്നു. ഈ സമയം പുറത്തേക്ക് ഓടിപോയി ട്രാൻസ്ഫോർമറിൽ കയറുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഓട്ടത്തിനിടെ കാനയിൽ കിടന്നിരുന്ന കുപ്പി പൊട്ടിച്ച് ശരീരത്തിൽ വരയുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു. പിന്നാലെയാണ് ട്രാൻസ്ഫോർമറിൽ കയറിയത്.

നാട്ടുകാരും പൊലീസുകാരും പിന്തിരിപ്പിക്കാൻ ശ്രമിചെങ്കിലും നടന്നില്ല അഞ്ചു മിനിട്ടു നേരം ട്രാൻസ്ഫോമറിൽ നിന്ന യുവാവ് വൈദ്യുത കമ്പിയിൽ സ്പർശിച്ചതോടെ ഷോക്കേറ്റ് താഴേക്ക് പതിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഫയർഫോഴ്സിന്റെ സഹായത്തോടെ താലൂക്ക് ആശുപത്രിയിലെത്തിച്ച ഇയാളെ പിന്നീട് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. പൊള്ളൽ സാരമുള്ളതല്ലെങ്കിലും വീഴ്ചയിൽ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. യുവാവിന്റെ പേരോ വിശദാംശങ്ങളോ വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
Previous Post Next Post