ജോലി ചെയ്തിരുന്ന കാലയളവില്‍ ബേക്കറി സാധനങ്ങള്‍ ബില്ലില്‍ ചേര്‍ക്കാതെ വില്പന നടത്തിയും ബേക്കറിയുടെ ഗൂഗിള്‍ പേ ക്യൂആര്‍ കോഡിനു പകരം സ്വന്തം അക്കൗണ്ടിന്റെ ക്യൂആര്‍ കോഡ് വച്ചുമൊക്കെയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.ഇത് കൂടാതെ സാധനങ്ങളുടെ വില കുറച്ചു കാണിച്ച് വ്യാജ രേഖകളുണ്ടാക്കിയും പണം തട്ടിയതായി പൊലീസ് പരിശോധനയില്‍ കണ്ടെത്തി. കണക്കില്‍ പൊരുത്തക്കേട് സംശയിച്ച് ഉടമനടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന തട്ടിപ്പ് പുറത്തായത്.തുടര്‍ന്ന് കോട്ടയം ഈസ്റ്റ് പോലീസില്‍ പരാതി നല്‍കി. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാള്‍ പണം തിരിമറി നടത്തിയതായി കണ്ടെത്തിയത്. കോട്ടയം ഈസ്റ്റ് സ്റ്റേഷന്‍ എസ്.എച്ച്.ഓ യൂ ശ്രീജിത്ത്, എസ്.ഐ അനുരാജ് എം.എച്ച് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.