പൊലീസ് സ്‌റ്റേഷനിൽ ഭാര്യയുടെ സുഹൃത്തിനെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഭർത്താവ് കസ്റ്റഡിയിൽ


തൃശൂർ : മാള പൊലീസ് സ്‌റ്റേഷനിൽ ഭാര്യയുടെ സുഹൃത്തിനെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. തൃശൂർ സ്വദേശി സജീഷിനാണ് കുത്തേറ്റത്. പ്രതിയായ മലപ്പുറം സ്വദേശി അഭിലാഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നവുമായി മാള പൊലീസ് സ്റ്റേഷനില്‍ എത്തി സംസാരിക്കവേയാണ് പ്രകോപിതനായ ഭര്‍ത്താവ്, ഭാര്യയുടെ സുഹൃത്തിനെ കത്രിക കൊണ്ട് കുത്തിയത്. പരിക്കേറ്റ സജീഷിനെ വിദ്​ഗധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Previous Post Next Post