ആലപ്പുഴ : പുന്നപ്ര അറവുകാട് സ്കൂളിന് സമീപം വിൽപനയ്ക്കായി എം ഡി എം എ സൂക്ഷിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് കമ്പിവളപ്പ് കണ്ടംകുളങ്ങര വീട്ടിൽ മാഹിൻ(20),കാക്കാഴം വെളിംപറമ്പ് വീട്ടിൽ ഇർഫാൻ(19) എന്നിവരെയാണ് പുന്നപ്ര പോലീസും ഡാൻസാഫും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.