സുഹൃത്തുമായുള്ള വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചു; കുവൈത്തിൽ യുവാവ് വെടിയേറ്റ് മരിച്ചു


✍🏻 സാജൻ ജോർജ്
കുവൈത്ത് സിറ്റി; കുവൈത്തിലെ മുബാറക് അൽ-കബീർ പ്രദേശത്ത് കുവൈത്ത് പൗരൻ വെടിയേറ്റ് മരിച്ചു  തന്റെ സുഹൃത്തുമായുള്ള വഴക്കിനിടെയാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. മുബാറക് അൽ-കബീർ പ്രദേശത്ത് കൊലപാതകം നടന്നതായി ഉദ്യോ​ഗസ്ഥർക്ക് അടിയന്തര ഫോൺ കോൾ ലഭിക്കുകയായിരുന്നു. തുടർന്ന് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി പരിശോധിക്കുകയും ഫോറൻസിക് തെളിവുകൾ ശേഖരിക്കുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
Previous Post Next Post