വളാഞ്ചേരി കാവുംപുറത്ത് നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിലും ബൈക്കിലും ഇടിച്ച് അപകടം. അപകടത്തിൽ പരുക്കേറ്റവരെ വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞു 3 മണിയോടെയാണ് അപകടം സംഭവിച്ചത്. കോഴിക്കോട് നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്നു അപകടത്തിനിടയാക്കിയ കാർ. കാവും പുറത്ത് വെച്ച് കാർ എതിരെ വന്ന കാറിന് വഴിമാറുന്നതിനിടെ ആദ്യം ബൈക്കിൽ ചെന്ന് ഇടിക്കുകയായിരുന്നു. തുടർന്ന് കാർ എതിർ ദിശയിൽ വന്ന സ്‌കൂട്ടറിൽ ചെന്നിടിച്ച് നിൽക്കുകയായിരുന്നു. അപകടത്തിൽ ഇരുചക്ര വാഹനങ്ങൾ തകർന്നു. എതിരെ വന്ന മറ്റൊരു കാറും അപകടത്തെ തുടർന്ന് ഭാഗീകമായി തകർന്നു.
അപകടത്തിൽ പരുക്ക് പറ്റിയവരെ വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്നയാൾ ഇറങ്ങി ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വളാഞ്ചേരി പോലീസ് സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചു.