മിൽമാ പാൽ വിലവർദ്ധനവ് അന്യായം, പിൻവലിക്കണം : അഡ്വ.കെ.ആർ. രാജൻ



 കോട്ടയം : മിൽമാ പാലിന് ഏകപക്ഷീയമായി വിലവർദ്ധിപ്പിച്ച നടപടി പ്രതിഷേധാർഹമാണെന്നും ജനങ്ങളുടെ പ്രയാസം കണക്കിലെടുത്ത് വർദ്ധനവ് പിൻവലിക്കണമെന്നും എൻ.സി.പി. സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ.കെ.ആർ. രാജൻ ആവശ്യപ്പെട്ടു.

അടുത്തിടെ മിൽമാ പാലിന് വില വർദ്ധിപ്പിച്ചിരുന്നു.
വകുപ്പുമന്ത്രി പോലും അറിയാതെ , ബന്ധപ്പെട്ടവരുമായി ചർച്ച നടത്താതെ ഏക പക്ഷീയമായി വില വർദ്ധിപ്പിച്ചിരിക്കുന്നത് ഒരു രീതിയിലും ന്യായീകരിക്കാവുന്നതല്ല.

 വിലവർദ്ധനയിൽ പ്രയാസപ്പെടുന്ന സാധാരണക്കാർക്ക്, നിത്യോപയോഗ സാധനങ്ങളിൽ മുമ്പന്തിയിലുള്ള പാലിന്റെ വില വർദ്ധനവ് കൂടുതൽ പ്രയാസമുണ്ടാക്കും. വില വർദ്ധിപ്പിക്കാൻ മിൽമാ ചെയർമാൻ പറയുന്ന ന്യായീകരണം ബാലിശവും, അപഹാസ്യവുമാണ്.
ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന വിലവർദ്ധനവ് ജനങ്ങളുടെ പ്രയാസം കണക്കിലെടുത്ത് പിൻവലിക്കുവാൻ തയ്യാറാകണമെന്നും കെ.ആർ. രാജൻ ആവശ്യപ്പെട്ടു.


Previous Post Next Post