മുൻ മന്ത്രിയും കേരള കോൺഗ്രസ്സ് നേതാവുമായ കെ എം മാണിയുടെ നാലാം ചരമ വാർഷിക ആചരണത്തിന്റെ ഭാഗമായി കാനഡ പ്രവാസി കേരളാ കോൺഗ്രസ്(എം) ന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു .
കനേഡിയൻ ബ്ലഡ് സർവീസുമായി ചേർന്ന് കാനഡയിലെ വിവിധ പ്രൊവിൻസുകളിലെ 12 കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച ക്യാമ്പുകളിൽ നിരവധി ആളുകൾ പങ്കെടുത്തു.
കാനഡയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി ഒരു ഇന്ത്യൻ രാഷ്ട്രീയ പാർട്ടിയുടെ ആഭിമുഖ്യത്തിൽ ഇങ്ങനെ ഒരു സംരഭം നടത്തപ്പെട്ടത് .
സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് മലയാളികൾ ആണ്
തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട മാണിസാറിനോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കുന്നതിനും തങ്ങളായിരിക്കുന്ന രാജ്യത്തോടുള്ള സാമൂഹ്യ പ്രതിബദ്ധത നിറവേറ്റുന്നതിനും വേണ്ടി ഈ ക്യാമ്പുകളിൽ പങ്കെടുത്തത് .
ടോറോന്റോ , ലണ്ടൻ , മാനിറ്റോബ , മിസ്സിസ്സാഗ , വാൻകൂവർ , എഡ്‌മണ്ടൻ , ഒട്ടാവ തുടങ്ങിയ പ്രധാന നഗരങ്ങളിൽ എല്ലാം വിവിധ ദിവസങ്ങളിലായി ഒരു മാസത്തോളം സമയമെടുത്താണ് ഈ ക്യാമ്പുകൾ നടത്തപ്പെട്ടത് .
ഭാരതത്തിൽ നിന്നുള്ള ഒരു രാഷ്ട്രീയ നേതാവിന്റെ അനുസ്മരണത്തിനായി ഇങ്ങനെ ഒരു ചടങ്ങ് കാനഡയിൽ സംഘടിപ്പിച്ചതും വേറിട്ടൊരു അനുഭവമായി.
രക്തദാനത്തിന് നിരവധി നിബന്ധനകളും നിയമങ്ങളും ഉളള കാനഡയിൽ വരും വർഷങ്ങളിലും മാണി സാറിന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് ഇത് വിപുലമായി സംഘടിപ്പിക്കുമെന്നും കനേഡിയൻ ബ്ലഡ് സർവീസിന്റെ നാഷണൽ പാർട്ണർ എന്ന അംഗീകാരവുമായി മുന്നോട്ട് പോകുമെന്നും പ്രസിഡന്റ് ശ്രീ സോണി മണിയങ്ങാട്ടും സെക്രട്ടറി ശ്രീ സിനു മുളയാനിക്കലും അറിയിച്ചു.
വിവിധ കേന്ദ്രങ്ങളിലായി നടന്ന ചടങ്ങുകൾക്ക് റോഷൻ പുല്ലുകാലായിൽ, ജോസ് കുര്യൻ , ബിനേഷ് ജോർജ്, അമൽ വിൻസെന്റ്, ബൈജു പകലോമറ്റം, ജിജു ജോസഫ്, സിബി ജോൺ, ആസ്റ്റ്ർ ജോർജ്, റോബിൻ വടക്കൻ, മാത്യൂ വട്ടമല , ചെറിയാൻ കരിന്തകര, മാത്യൂ റോയ്,അശ്വിൻ ജോസ്, സന്ദീപ് കിഴക്കെപുറത്ത് എന്നിവർ നേതൃത്വം നൽകി.