ശബരിമല അന്നദാനം: ഹൈക്കോടതി വിധി ദൗർഭാഗ്യകരമെന്ന് അയ്യപ്പ സേവാ സംഘം

                     

                                                                          കോട്ടയം : നാലു പതിറ്റാണ്ടായി ശബരിമലയിൽ അഖില ഭാരത അയ്യപ്പസേവാസംഘം നടത്തിവന്നിരുന്ന അന്നദാനം നിർത്തലാക്കിക്കൊണ്ടുള്ള കേരള ഹൈക്കോടതി വിധി ദൗർഭാഗ്യകരമാണെന്ന് അയ്യപ്പസേവാ സംഘം ദേശീയ ജനറൽ സെക്രട്ടറി കൊയ്യം ജനാർദനനും ദേശീയ വൈസ് പ്രസിഡന്റ്‌ അഡ്വ. ആർ. മനോജ്‌ പാലായും അറിയിച്ചു.

ശബരിമല അയ്യപ്പസേവാ സമാജം തങ്ങൾൾക്കുകൂടി ശബരിമലയിൽ അന്നദാനം നടത്തുന്നതിന് അനുവാദം നൽകണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് എൻ. നഗരേഷ് എന്നിവരുൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.

‘തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ ഒഴികെ മറ്റൊരുസംഘടനയും ശബരിമലയിലും പമ്പയിലും നിലയ്ക്കലും അന്നദാനം നടത്താൻ പാടില്ലെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു.

വിധിക്കെതിരേ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്നും അയ്യപ്പസേവാ സംഘം നേതാക്കൾ അറിയിച്ചു.


Previous Post Next Post