മലപ്പുറം : വണ്ടൂരിൽ 11 കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച 43 കാരനായ പിതാവ് അറസ്റ്റിൽ. പെൺകുട്ടിയുടെ മാതാവിൻ്റെ സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്ത വണ്ടൂർ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
മലപ്പുറം ജില്ലക്കാരൻ തന്നെയായ പ്രതിക്ക് മൂന്നു ഭാര്യമാര്‍ ഉണ്ട്. വണ്ടൂരിലെ ഭാര്യയിൽ മകൾ ഉണ്ടായപ്പോൾ തന്നെ ഇയാൾ അവരെ ഉപേക്ഷിച്ച് പോയിരുന്നു.
കാലങ്ങൾക്ക് ശേഷം മകൾ പിതാവിനെ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയും തുടർന്ന് സോഷ്യൽ മീഡിയ വഴി കണ്ടെത്തുകയും ചെയ്തു. ഏറെ വൈകാതെ ഇയാൾ വണ്ടൂരിലെ വീട്ടിൽ എത്തി കുട്ടിയെ കണ്ടു. ഈ സമയത്ത് ആണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്.
മകളെ ആദ്യമായി കണ്ട സമയത്ത് തന്നെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു.
ഇയാൾ വന്ന് പോയതിന് ശേഷം കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ കുട്ടിയെ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയയാക്കി. തുടർന്ന് മാതാവിൻ്റെ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വണ്ടൂർ പോലീസ് കേസ് എടുക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തത്.