കുവൈത്തിൽ 120 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു; മൂന്ന് പേർ അറസ്റ്റിൽ

സാജൻ ജോർജ്ജ് 

കുവൈത്ത് സിറ്റി; കുവൈത്തിൽ 120 കിലോ മയക്കുമരുന്ന് ഹാഷിഷും ഒരു കിലോ മയക്കുമരുന്ന് കറുപ്പും രാജ്യത്തേക്ക്  കടത്താനുള്ള ശ്രമം തടഞ്ഞു. തീരസംരക്ഷണ സേനയുടെ സഹകരണത്തോടെയാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. ഓപ്പറേഷനിൽ മൂന്ന് പേരെ അധികൃതർ അറസ്റ്റ് ചെയ്തു, പ്രതികളും പിടിച്ചെടുത്ത വസ്തുക്കളും ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുന്നതിനായി കോമ്പീറ്റന്റ് അതോറിറ്റിക്ക് റഫർ ചെയ്തു. രാജ്യത്തെ എല്ലാ മയക്കുമരുന്ന് പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം ശക്തമായ പരിശോധനയാണ് നടത്തുന്നത്.
Previous Post Next Post