സെർബിയയിലെ സ്‌കൂളിൽ വെടിവയ്പ്പ്; എട്ട് വിദ്യാർത്ഥികളും ഒരു സുരക്ഷാ ജീവനക്കാരനും കൊല്ലപ്പെട്ടു, 14കാരൻ അറസ്റ്റിൽ

ബെൽഗ്രേഡ്: സെർബിയയുടെ തലസ്ഥാനമായ ബെൽഗ്രേഡിലെ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ എട്ട് വിദ്യാർത്ഥികളും ഒരു സുരക്ഷാ ജീവനക്കാരനും കൊല്ലപ്പെട്ടു. ആക്രമണത്തിൽ ആറ് വിദ്യാർത്ഥികൾക്കും അദ്ധ്യാപകനും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയായ 14കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടി പിതാവിന്റെ തോക്ക് ഉപയോഗിച്ചതായാണ് റിപ്പോർട്ട്. വെടിവയ്പ്പിന് പിന്നിലെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം നടത്തിവരുകയാണ്.

ഇന്ന് പ്രാദേശിക സമയം 8.40നായിരുന്നു വെടിവയ്പ്പ് നടന്നത്. തുടർന്ന് സ്കൂളിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ പൊലീസ് വൻ സുരക്ഷാ ഏർപ്പെടുത്തിയിട്ടുണ്ട്.​​​​​ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് പ്രതിയെന്ന് ആഭ്യന്ത മന്ത്രാലയം അറിയിച്ചു. കെെകൾ ബന്ധിച്ച് തലയിൽ ജാക്കറ്റ് കൊണ്ട് മറച്ച നിലയിൽ സംഭവസ്ഥലത്ത് നിന്ന് പ്രതിയെ പൊലീസ് കൊണ്ടുപോകുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്
Previous Post Next Post