സിംഗപ്പൂരിൽ ജോലി ചെയ്യുന്ന പ്രവാസിയുടെ വീട്ടിൽ മോഷണം. 19 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും, 85,000 രൂപയും, അറുപതിനായിരം രൂപ വിലപിടിപ്പുള്ള മൊബൈൽ ഫോണും ഉൾപ്പെടെയുള്ള നിരവധി സാധനങ്ങളൾ നഷ്ടപ്പെട്ടു


✍🏻സന്ദീപ് എം സോമൻ സിംഗപ്പൂർ 

തിരുവനന്തപുരം: ചിറയിൻകീഴിൽ പ്രവാസിയുടെ വീട്ടിൽ മോഷണം. 19 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും, 85,000 രൂപയും, അറുപതിനായിരം രൂപ വിലപിടിപ്പുള്ള മൊബൈൽ ഫോണും ഉൾപ്പെടെയുള്ള സാധനങ്ങളും നഷ്ടപ്പെട്ടതായാണ് പരാതി.

സിംഗപ്പൂരിൽ ജോലി ചെയ്യുന്ന ചിറയിൻകീഴ് മുട്ടപ്പലം തെക്കേവിളഗത്തെ വീട്ടിൽ സാബുവിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇക്കഴിഞ്ഞ 25നാണ് സാബു നാട്ടിലെത്തിയത്. രാവിലെ അടുക്കള ഭാഗത്തെ വാതിൽ തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വീട് പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

മോഷണം നടതായി ഉറപ്പിച്ച വീട്ടുകാർ വിവരം ചിറയിൻകീഴ് പൊലീസിനെ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ചിറയിൻകീഴ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പുലർച്ചയോടെ ആകാം മോഷണം നടന്നത് എന്ന നിഗമനത്തിലാണ് പൊലീസ്.
Previous Post Next Post