നർമ്മബോധം വേണ്ടുവോളമുള്ള വാഗ്മി, കർഷർക്കായി പോരാടിയ ധീരനേതാവ്, സമൂഹത്തിന്റെ സ്പന്ദനമറിഞ്ഞ ഭരണാധികാരി എന്നിവയാണ് നായനാരുടെ വിശേഷണങ്ങൾ.
മൂന്ന് തവണകളായി 11 വർഷത്തോളം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.1918 ഡിസംബർ 9 ന് കണ്ണൂർ കല്യാശേരിയിലാണ് ഇ കെ നായനാർ ജനിച്ചത്. ചെറുപ്പത്തിൽ തന്നെ അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു. ഉപ്പുസത്യഗ്രഹത്തിനു കല്യാശേരിയിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുക്കുമ്പോൾ നായനാർക്ക് പ്രായം വെറും പതിമൂന്ന് വയസായിരുന്നു. കോൺഗ്രസിലെ ഇടതു പക്ഷ ചിന്താഗതിക്കാർ ചേർന്ന് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചപ്പോൾ അതിൽ ചേർന്ന അദ്ദേഹം1939 ലാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെതുന്നത്.
കയ്യൂർ- മൊറാഴ സമരങ്ങളിൽ വഹിച്ച പങ്കിനെ തുടർന്ന് ഒളിവിൽ പോകേണ്ടി വന്നു. കേസിലെ മൂന്നാം പ്രതിയായ നയനാരൊഴികെ മറ്റു മുഖ്യപ്രതികളെല്ലാം തൂക്കിലേറ്റപ്പെട്ടു. 1964 ൽ സിപിഐ ദേശീയ കൗൺസിൽ നിന്ന് ഇറങ്ങിപ്പോന്ന് സിപിഐ (എം) എന്ന പാർട്ടിയുടെ രൂപീകരണത്തിന് പ്രധാന പങ്കുവഹിച്ചു.
അടിയന്തരാവസ്ഥകാലത്ത് വീണ്ടും ഒളിവിൽ പോവേണ്ടി വന്ന നായനാർ 1980 ലാണ് ആദ്യമായി കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കുന്നത്. പിന്നീട് 1987 , 2001 എന്നീ വർഷങ്ങളിൽ രണ്ട് പ്രാവശ്യം കൂടി നായനാർ മുഖ്യമന്ത്രിയായി.
ഹൃദയാഘാതത്തെ തുടർന്ന് 2004 മെയ് 19 നാണ് ഇ കെ നായനാർ അന്തരിക്കുന്നത്. അദ്ദേഹത്തെ എ കെ ജി , സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എന്നിവരുടെ ശവകുടീരങ്ങൾക്ക് സമീപം സംസ്കരിച്ചു