ട്രഷറികളിൽ 2000 രൂപയുടെ നോട്ട് സ്വീകരിക്കണമെന്ന് സർക്കാർ നിർദ്ദേശം നൽകി


2000 രൂപ നോട്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ട്രഷറികളിൽ നിലനിന്നിരുന്ന ആശയക്കുഴപ്പത്തിന് ഒടുവിൽ പരിഹാരം. റിപ്പോർട്ടുകൾ പ്രകാരം, ട്രഷറികളിൽ 2000 രൂപയുടെ നോട്ട് സ്വീകരിക്കണമെന്ന് സർക്കാർ നിർദ്ദേശം നൽകി. മുൻപ് 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന നിലപാടായിരുന്നു ട്രഷറി വകുപ്പിന് ഉണ്ടായിരുന്നത്. ആർബിഐ നോട്ടുകൾക്ക് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ട്രഷറി വകുപ്പിന്റെ നീക്കം.

ആർബിഐ നിരോധനം ഏർപ്പെടുത്തിയ 2000 രൂപ നോട്ടുകൾ ഈ വർഷം സെപ്റ്റംബർ 30 വരെ ബാങ്കുകളിൽ നിന്ന് മാറ്റിയെടുക്കാനുള്ള അവസരം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ട്രഷറികൾ നോട്ടുകൾ സ്വീകരിക്കാതിരിക്കുന്നത് നിയമവിരുദ്ധമാണെന്ന് സർക്കാർ വ്യക്തമാക്കി. ഇതോടെയാണ് നോട്ടുകൾ സ്വീകരിക്കില്ലെന്ന പ്രസ്താവന ട്രഷറി വകുപ്പ് പിൻവലിച്ചത്.
Previous Post Next Post