നക്ഷത്രഫലം 2023 മെയ് 21 മുതൽ 27 വരെ , പ്രശസ്ത ജോതിഷ പണ്ഡിതൻ വി .സജീവ് ശാസ്താരം എഴുതുന്നു

നക്ഷത്രഫലം മെയ്  21   മുതൽ  27     വരെ     വി  സജീവ് ശാസ്താരം
 ജോതിഷ പണ്ഡിതൻ ശ്രീ ,വി സജീവ് ശാസ്താരം ,ചങ്ങനാശേരി 
ഫോൺ :  96563 77700

🟫അശ്വതി : ഗുണദോഷസമ്മിശ്രമായിരിക്കും. സാമ്പത്തിക വിഷമതകൾ നേരിടും, തൊഴില്പരമായ യാത്രകള് വേണ്ടിവരും. അതിനാല്ത്തന്നെ ക്ഷീണം വര്ധിക്കും. വിവാഹനിശ്ചയത്തോളമെത്തിയ ബന്ധം മാറിപ്പോകുവാന് സാധ്യതയുണ്ട്. ദാമ്പത്യജീവിതത്തിലും സുഖകരമല്ലാത്ത അനുഭവങ്ങളു ണ്ടാകും. കൃഷിയില് നിന്ന് നേട്ടങ്ങളുണ്ടാകും. 

🟦ഭരണി : തൊഴിലില് നിന്നുള്ള നേട്ടങ്ങള് കൈവരിക്കും, സ്വാർത്ഥത അധികരിച്ചു നിൽക്കുന്ന കാല മാണ്,   സ്വന്തം പ്രവർത്തനത്താൽ അന്യരുടെ വെറുപ്പ് സമ്പാദിക്കും. പൊതുവില് വിശ്രമം കുറഞ്ഞിരിക്കും. മംഗളകര്മങ്ങളില് സംബന്ധിക്കും. ബിസിനസ്സിൽ നിന്നുള്ള ധനലാഭം പ്രതീക്ഷി ക്കാം. ഭൂമി വില്പ്പന  വാക്കുറപ്പിക്കും. 

🟩കാർത്തിക : അലച്ചില് വര്ധിക്കും. കഠിനപരിശ്രമംകൊണ്ട് മാത്രമേ കാര്യസാധ്യം ഉണ്ടാവുകയുള്ളൂ. സാമ്പത്തികബുദ്ധിമുട്ട് മൂലം പല കാര്യങ്ങളും മാറ്റിവയ്ക്കേണ്ടിവരും. ഏറ്റെടുത്ത ജോലികള് ചിലപ്പോള് ഉപേക്ഷിക്കേണ്ടതായി വരാം. ബന്ധുജന ഗുണം വർധിക്കും. സ്വദേശം വിട്ടുള്ള യാത്രകൾ വേണ്ടി വരും. 

🟨രോഹിണി : ഗുണദോഷസമ്മിശ്രമായ ഫലങ്ങള് നിലനില്ക്കുന്നു. ഏതെങ്കിലും തരത്തിലുള്ള സ്ഥാന ലബ്ധിയുണ്ടാകും. സ്വദേശം വിട്ടുനില്ക്കേണ്ടിവന്നേക്കാം.  സാമ്പത്തികനേട്ടം ഉണ്ടാവുന്ന കാലമാണ് വ്യവഹാരങ്ങളില് വിജയം. തര്ക്കങ്ങളില് മധ്യസ്ഥം വഹിക്കും, അവിചാരിത ധനലാഭം ഉണ്ടാകും, മംഗള കർമ്മങ്ങളിൽ  സംബന്ധിക്കും. 

🟩മകയിരം : വിശ്രമം കുറയും. അന്യദേശവാസം വേണ്ടിവരും. സാമ്പത്തികവിഷമതകള് ശമിക്കും. പുണ്യസ്ഥലങ്ങള് സന്ദര്ശിക്കും. സന്താനങ്ങള്ക്കായി പണം ചെലവിടും. അര്ഹിക്കാത്ത ധനം കൈവശം വന്നുചേര്ന്നെന്നു വരാം. വളരെക്കാലം ശ്രമിച്ചിട്ടും നടക്കാതിരുന്ന കാര്യങ്ങള് പെട്ടെന്ന് സാധിതമാകും. 

🟧തിരുവാതിര :  മാതൃഗുണം ലഭിക്കും. ജീവിതപങ്കാളിവഴി നേട്ടം. കലാരംഗത്ത് പ്രവര്ത്തിക്കുന്നവര്ക്ക് മികവ്. അടുത്ത ബന്ധുക്കളുടെ വിവാഹം നടക്കുകയും അതില് സംബന്ധിക്കുകയും ചെയ്യും. സ്വപ്രയ ത്നത്തില് വിജയം. നേട്ടങ്ങള് മനസന്തോഷം നല്കും. ഉത്തരവാദിത്തങ്ങള് വര്ധിച്ചുകൊണ്ടിരിക്കും. 

🟦പുണർതം : അപ്രതീക്ഷിത ചെലവുകള് വര്ധിക്കും. ധനകാര്യസ്ഥാപനങ്ങളില് നിന്ന് കടം വാങ്ങേ ണ്ടിവരും. വാഹനയാത്രകള്ക്കിടെ ധനനഷ്ടം സംഭവിക്കാനും സാധ്യത. കര്ണരോഗബാധ, ഇഷ്ടജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും, ഭവനമാറ്റത്തിന് സാധ്യത. ആവശ്യത്തിലധികം പരിശ്രമിച്ചു മാത്രമേ കാര്യങ്ങൾ  സാധിക്കുകയുള്ളു. 

🟨പൂയം : തൊഴിൽ  രംഗത്ത് നിലനിന്നിരുന്ന തടസങ്ങള് മാറും.  പുതിയ സംരംഭങ്ങളില് വിജയങ്ങൾ ഉണ്ടാവും.  യാത്രകള് വഴി നേട്ടം. ഭവനനിര്മാണം പൂര്ത്തീകരിക്കും. രോഗാവസ്ഥയില് കഴിയുന്ന വര്ക്ക് ആശ്വാസം ലഭിക്കും. ഉദ്യോഗാര്ഥികള്ക്ക് സമയം അനുകൂലമാണ്. താല്ക്കാലിക ജോലി സ്ഥിരപ്പെടും. 

🟫ആയില്യം:  കുടുംബസുഹൃത്തുക്കളില് നിന്നുള്ള പെരുമാറ്റം വിഷമം സൃഷ്ടിക്കും. വിദേശയാത്രാശ്രമം വിജയിക്കും. സദ്കാര്യങ്ങള്ക്കായി പണം മുടക്കേണ്ടിവരും. കൃഷിപ്പണിയില് താത്പര്യം വര്ധിക്കും. മോഷണം പോയ വസ്തുക്കള് തിരികെ കിട്ടും. തൊഴിൽ രംഗത്ത് മികവോടെ മുന്നേറും. രോഗശ മനമുണ്ടാകും. 

🟪മകം : സുഹൃദ് സഹായം ലഭിക്കും ,  പ്രവർത്തന രംഗത്ത്  നിലനിന്നിരുന്ന അനശ്ചിതത്വം മാറും. ബന്ധുക്കൾ  വഴി  കാര്യലാഭം. ദേവാലയങ്ങൾ സന്ദർശിക്കുവാൻ അവസരം , കടങ്ങള് വീട്ടുവാന് സാധിക്കും. ഭക്ഷണസുഖം വര്ധിക്കും. വ്യവഹാരവിജയം ലഭിക്കും. മംഗളകര്മങ്ങളില് സംബന്ധിക്കും. രോഗശമനം ഉണ്ടാകും.

🟥പൂരം:  ഉദ്ദിഷ്ട കാര്യസാദ്ധ്യത്തിന് തടസ്സം ,  ധനപരമായി വാരം  നന്നല്ല , കർമ്മ രംഗത്ത് ഉന്നതി,  സൗഹൃദങ്ങളിൽ ഉലച്ചിൽ.  അപവാദം കേൾക്കുവാൻ ഇടയുള്ളതിനാൽ ശ്രദ്ധിക്കുക . ഭക്ഷണസുഖം ലഭിക്കും. മറ്റുള്ളവരെ അന്ധമായി വിശ്വസിച്ച് അബദ്ധത്തില് ചാടാതെ  ശ്രദ്ധിക്കുക . . 

🟨ഉത്രം  : കാര്യപുരോഗതി കൈവരിക്കും , അനുകൂല വാരമാണ് , രോഗ ശമനം , പ്രവർത്തനങ്ങളിൽ വിജയം, ബന്ധുജന സഹായം ലഭിക്കും. കടം നൽകിയിരുന്ന പണം തിരികെ ലഭിക്കും . ഇന്റർവ്യൂ , മത്സരപ്പരീക്ഷ ഇവയി വിജയിക്കും .പുതിയ  തൊഴില് ലഭിക്കുവാനും സാധ്യത. 

🟥അത്തം  : സന്തോഷം നൽകുന്ന വാർത്തകൾ ശ്രവിക്കും, കുടുംബ സൗഖ്യ വർദ്ധന,  ബിസിനസ്സിൽ പുരോഗതി , മാനസിക മായ സംതൃപ്തി, ജീവിത സൗഖ്യം. ജീവിതപങ്കാളിയുമായി നിലനിന്നിരുന്ന മാനസിക അകല്ച്ച ഇല്ലാതാകും. കലാരംഗത്തു പ്രവര്ത്തിക്കുന്നവര്ക്ക് നേട്ടം. 

🟪ചിത്തിര:  രോഗദുരിതത്തിൽ ശമനം , ശാരീരീക   സുഖവർദ്ധന , പ്രവർത്തനങ്ങളിൽ നേട്ടം   കർമ്മരംഗത്ത്  നേട്ടങ്ങൾ , ഉപഹാരങ്ങൾ ലഭിക്കും. മറ്റുള്ളവരെ അമിതമായി ആശ്രയിച്ച് മാനസിക വിഷമം വരുത്തിവയ്ക്കും. ഗൃഹാന്തരീക്ഷത്തില് ശാന്തത.

🟩ചോതി : തടസ്സങ്ങൾ തരണം ചെയ്യുവാൻ സാധിക്കും, അവിചാരിത ധന ലാഭം ഏറ്റെടുത്ത പ്രവത്തനങ്ങളിൽ വിജയം, കുടുംബ സൗഖ്യം , ബന്ധുജന സമാഗമം, ആരോഗ്യ വിഷമതകളിൽ ആശ്വാസം .ആത്മീയ കാര്യങ്ങളില് ശ്രദ്ധ വര്ധിക്കും. പൂർവിക സ്വത്തു ലഭിക്കുവാനാകും. 
🟥വിശാഖം :  അനുകൂല വാരം, സന്തോഷകരമായ   വാർത്തകൾ കേൾക്കും ,ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും, സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്, സുഹൃദ് സഹായം ലഭിക്കും. യാത്രകള്ക്കിടയില് പരുക്കുപറ്റുവാന് സാധ്യതയുണ്ട്. അസ്ഥാനത്ത് സംസാരിച്ച് മറ്റുള്ളവരുടെ വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കുക . 
 
🟦 അനിഴം അധികച്ചെലവുണ്ടാകും മനസ്സിൽ അനാവശ്യചിന്തകൾ   , ഗൃഹ സുഖം കുറയും, പ്രവർത്തന വിജയം കൈവരിക്കും, ബന്ധു ക്കളെ കൊണ്ട് ബുദ്ധിമുട്ടുകൾ. ആരോഗ്യകാര്യത്തിൽ ശ്രദ്ധ കുറയും . ഭവനം, വാഹനം എന്നിവയ്ക്ക് അറ്റകുറ്റപ്പണികള് വേണ്ടിവരും. വാഗ്ദാനങ്ങൾ പാലിക്കും. 

🟧തൃക്കേട്ട :  ധനപരമായി വാരം  അനുകൂലമല്ല, യാത്രകൾ വേണ്ടിവരും ,ചെവി കഴുത്ത് , കണ്ണ് ഇവയുമായി   ബന്ധപ്പെട്ട രോഗാരിഷ്ടതകൾ , വാഹന ത്തിന് അറ്റകുറ്റപണികൾ , പ്രണയ ബന്ധങ്ങളിൽ തിരിച്ചടികൾ., സുഹൃദ്ബന്ധങ്ങളിൽ ഉലച്ചിൽ . 


🟩മൂലം : അനുകൂല വാരം , വിവാഹമാലോചിക്കുന്നവർക്ക് മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ബന്ധുജനഗുണം വര്ധിക്കും. പൊതുപ്രവര്ത്തകര്ക്ക് ജനസമ്മിതി വര്ധിക്കും. ഇരുചക്ര വാഹനം വാങ്ങും. ബിസിനസുകളില് നിന്ന് മികച്ച നേട്ടം. .

🟨പൂരാടം: ഭൂമിയിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം,   വ്യവഹാര വിജയം പ്രതീക്ഷിക്കാം. സ്വജനങ്ങളില് നിന്നുള്ള സഹായം വർദ്ധിക്കും, പ്രശ്നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. മംഗള കർമ്മങ്ങളിൽ  സംബന്ധിക്കും .തൊഴിലിൽ സ്ഥലംമാറ്റം ഉണ്ടാകും. 
 
🟪ഉത്രാടം  : ആരോഗ്യപരമായി  അനുകൂലം,   . വിവാഹം വാക്കുറപ്പിക്കും, തൊഴിൽ പരമമായ മാറ്റങ്ങൾ, അനാവശ്യമായ മാനസിക ഉത്ക്കണ്ഠ .സുഹൃദ് സഹായം ലഭിക്കും . വസ്ത്രലാഭത്തിനു സാധ്യത. ഗൃഹത്തില് ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. 

🟥അനിഴം: ധനപരമായി വാരം അനുകൂലമാണ് .കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും , തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ,  യാത്രകൾ വേണ്ടിവരും. മാനസിക ഉന്മേഷം വർദ്ധിക്കും . വീടിന്റെ  അറ്റകുറ്റപ്പണികൾ നടത്തും.
 
🟦അവിട്ടം:  വാഹനവിൽപ്പനയിലൂടെ ധനലാഭം ,സുഹൃദ് സഹായം ലഭിക്കും , തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തന വിജയം കൈവരിക്കും .ഭവനത്തില് മംഗളകര്മങ്ങള് നടക്കും. ബന്ധുജനങ്ങളുമായി കൂടുതല് അടുത്തു കഴിയും

🟧ചതയം : അധിക യാത്രകൾ വേണ്ടിവരും, ആരോഗ്യപരമായി വാരം  അനുകൂലമല്ല  സാമ്പത്തിക പരമായ വിഷമതകൾ അലട്ടും, പുതിയ പദ്ധതികളില് പണം മുടക്കും. അതില് നിന്നു പ്രതീക്ഷിച്ച നേട്ടം തുടക്കത്തിൽ ഉണ്ടാവില്ല . അധികാരികളില് നിന്ന് അനുകൂല തീരുമാനം ലഭിക്കും.

🟥പൂരുരുട്ടാതി:   ബന്ധുജനങ്ങൾക്കൊപ്പം യാത്രകള് നടത്തും. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് മികച്ച ലാഭം. ബന്ധുജനഗുണം വര്‍ധിക്കും. പുണ്യസ്‌ഥലങ്ങള് സന്ദര്‍ശിക്കും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള് സാധിക്കും. 

🟪ഉത്രട്ടാതി: അപ്രതീക്ഷിത ചെലവുകള് വര്‍ധിക്കും. സുഹൃത്തുക്കളിൽ  നിന്ന് കടം വാങ്ങേണ്ടിവരും. വാഹനയാത്രകള്‍ക്കിടെ ധനനഷ്‌ടം സംഭവിക്കാനും സാധ്യത. കര്‍ണരോഗബാധയ്ക്ക്  സാദ്ധ്യത , ഇഷ്‌ടജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും, ഭവനമാറ്റത്തിന് സാധ്യത. ആവശ്യത്തിലധികം സംസാരിക്കേണ്ടിവരും.  

🟧രേവതി  : തൊഴില്‍രംഗത്ത് നിലനിന്നിരുന്ന തടസങ്ങള് മാറും. എങ്കിലും പുതിയ സംരംഭങ്ങളില് തടസങ്ങള് നേരിടാം. യാത്രകള് വഴി നേട്ടം. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കും. രോഗാവസ്‌ഥയില് കഴിയുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് സമയം അനുകൂലമാണ്. താല്‍ക്കാലിക ജോലി സ്‌ഥിരപ്പെടും.
Previous Post Next Post