ചണ്ഡിഗഡ്: ലാന്റ് ചെയ്ത ശേഷം വിമാനം മേലേക്കുയർന്നതിൽ പരിഭ്രാന്തരായി യാത്രക്കാർ. ചണ്ഡീഗഡിൽ നിന്ന് അഹമ്മദാബാദിലേയ്‌ക്കുപോയ ഇൻഡിഗോ എയർലൈൻസിലാണ് ഇത്തരത്തിൽ വീണ്ടും ആകാശത്തേക്ക് പറന്നുയർന്നത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. ചണ്ഡീഗഡിൽ നിന്ന് പുറപ്പെട്ട് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യാൻ പോകുന്നതിനിടെയാണ് ഉടനെ തന്നെ പറന്നുയർന്നത്. ലാൻഡ് ചെയ്യുന്നതിന് റൺവേയിൽ വീൽ തൊട്ടതിന് പിന്നാലെ ഞൊടിയിടയിൽ വിമാനം പറന്നുയർന്നതാണ് യാത്രക്കാരിൽ പരിഭ്രാന്തി സൃഷ്ടിച്ചത്. തുടർന്ന് വിമാനം 20 മിനിറ്റ് കൂടി പറന്നു. വിമാനത്തിൽ നൂറിലധികം യാത്രക്കാരാണ് ഉണ്ടായിരുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ലെന്ന് വഡോദര സ്വദേശിയായ ഡോ. നീൽ താക്കർ പറയുന്നു. യാത്രക്കാരുടെ ജീവൻ വെച്ചുള്ള കളിക്കെതിരെ വിമാനകമ്പനിക്കും ഡിജിസിഎയ്ക്കും കേന്ദ്ര വ്യോമയാന മന്ത്രിക്കും പരാതി നൽകിയതായും അദ്ദേഹം അറിയിച്ചു. പരിഭ്രാന്തരായ യാത്രക്കാർ പൈലറ്റിനോടും ജീവനക്കാരോടും വിവരം അന്വേഷിച്ചു. വിമാനം ഇറക്കാൻ എയർലൈൻസിന് എടിസി ക്ലിയറൻസ് ലഭിച്ചില്ല എന്നും ആശയവിനിമയത്തിൽ തടസ്സവും ഉണ്ടായി എന്നും പൈലറ്റ് ജഗദീപ് സിംഗ് പറഞ്ഞു.
ലാൻഡ് ചെയ്ത് ഉടനെ തന്നെ വിമാനം വീണ്ടും പറന്നുയർന്നു, ആകാശത്ത് 20 മിനിറ്റ് നേരം; ഭയന്ന് വിറച്ച് യാത്രക്കാർ
Jowan Madhumala
0
Tags
Top Stories