ന്യൂഡൽഹി : പുതിയ പാർലമെന്റ് മന്ദിരം ഈ മാസം 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കും.
ലോക്സഭാ സ്പീക്കർ ഓം ബിർല ഇന്നലെ പ്രധാനമന്ത്രിയെ സന്ദർശിച്ച് മന്ദിരം ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചു.
2020 ഡിസംബർ 10ന് ആണു പുതിയ മന്ദിര ത്തിന്റെ നിർമാണം തുടങ്ങിയത്.
കഴിഞ്ഞവർഷം അവസാനം പൂർ ത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്ന തെങ്കിലും കോവിഡ് കാരണം വൈകി.
പുതിയ മന്ദിരത്തിൽ 888 ലോക് സഭാംഗങ്ങൾക്കും 300 രാജ്യ സഭാംഗങ്ങൾക്കും ഇരിപ്പിടമുണ്ട്. സംയുക്ത സമ്മേളനത്തിന് സെൻട്രൽ ഹാളില്ല. പകരം, ലോക്സഭാ ചേംബറിൽ തന്നെയാകും സംയുക്ത സമ്മേളനം ചേരുക. 1280 പേർക്ക് ഇരിക്കാൻ ആ സമയത്തു സൗകര്യമൊരുക്കുമെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് അറിയിച്ചു.
നിലവിലെ പാർലമെന്റിൽ ലോ ക്സഭയിൽ 543 പേർക്കും രാജ്യ സഭയിൽ 250 പേർക്കുമാണ് ഇരി പ്പിടമുള്ളത്. ഭാവിയിൽ പാർലമെന്റംഗങ്ങളുടെ എണ്ണം വർധിക്കുമെ ന്നതു കണക്കിലെടുത്താണു വിശാലമായ സൗകര്യമൊരുക്കിയത്.
പ്രധാനമന്ത്രി മോദിയാണു പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്.