സ്വര്‍ണവില പുതിയ റെക്കോര്‍ഡില്‍; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് ആയിരം രൂപ, 46,000ലേക്ക്



 കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. കഴിഞ്ഞ മാസം 14ന് രേഖപ്പെടുത്തിയ റെക്കോര്‍ഡ് പഴങ്കഥയായി. 

അന്ന് രേഖപ്പെടുത്തിയ 45,320 രൂപയില്‍ നിന്ന് 45,600 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഇന്ന് 400 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരത്തില്‍ എത്തിയത്. 

ഗ്രാമിന് 50 രൂപയാണ് ഉയര്‍ന്നത്. 5700 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 14ന് സ്വര്‍ണവില പുതിയ ഉയരത്തില്‍ എത്തിയ ശേഷം പിന്നീടുള്ള ദിവസങ്ങളില്‍ വില കുറയുകയായിരുന്നു.

 എന്നാല്‍ കഴിഞ്ഞ രണ്ടുദിവസമായി ആയിരത്തിലധികം രൂപയാണ് ഉയര്‍ന്നത്.

Previous Post Next Post