47 പവൻ സ്വർണ്ണം, നോട്ട് കെട്ടുകൾ, ഹോങ്കോങ് ഡോളർ,വെള്ളി ആഭരണങ്ങൾ, വാച്ചുകൾ, പുരാവസ്തുക്കള്‍;കള്ളന്റെ വീടു പരിശോധിച്ച പോലീസ് ഞെട്ടി


 തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിലെ വൻ മോഷണങ്ങൾക്ക് പിന്നിലെ കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് പിടിയിലായി. വഞ്ചിയൂർ സ്വദേശിയായ ജയകുമാറാണ് തിരുവനന്തപുരം സിറ്റി പൊലീസിന്റെ പിടിയിലായത്. 

കഴിഞ്ഞ ദിവസം നഗരത്തിൽ വീട് കുത്തിതുറന്ന് 47 പവൻ കവർന്നത് ഇയാളാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തിരുവന ന്തപുരം നഗപരിധിയിൽ മാത്രം പതിനൊന്ന് മോഷണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

 വൻകിട കവർച്ചാ കേസുകളിലെ സ്ഥിരം പ്രതിയാണ് പിടിയിലായ അനിൽകുമാർ എന്ന ജയകുമാർ. കഴിഞ്ഞ 18 ന് കാവില്‍കടവിലെ വീട് കുത്തിത്തുറന്ന് ഡോളറും വെളളി ആഭരണങ്ങളും ഇയാൾ മോഷ്ടിച്ചിരുന്നു. 22 ന് മെഡിക്കല്‍ കോളേജ് സ്റ്റേഷന്‍ പരിധിയിലെ വീട് കുത്തിതുറന്ന് 47 പവൻ കവർന്നു. ഇതിന് ശേഷം വിളപ്പിൽശാലയിലെ ഒരു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ജയകുമാർ. 

ഇയാളുമായി പൊലീസ് നടത്തിയ തെളിവെടുപ്പിൽ ഇയാളുടെ വീടിന് സമീപത്തെ ആള്‍താമസമില്ലാത്ത മറ്റൊരു വീട്ടിൽ നിന്നും മോഷണ മുതലുകൾ
കണ്ടെടുത്തു. മാലകൾ ഉൾപ്പെടെ 47 പവൻ സ്വർണ്ണം, 500 രൂപയുടെ 3 കെട്ട് നോട്ടുകൾ, 500 ന്റെ 12 ഹോങ്കോങ് ഡോളർ, വെള്ളി ആഭരണങ്ങൾ, വാച്ചുകൾ, പുരാവസ്തു സാധനങ്ങൾ എന്നിവയാണ് ഉണ്ടായിരുന്നത്.

സ്റ്റെയറിനടിയില്‍ കുഴിയെടുത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മോഷണ മുതലുകള്‍. നിരവധി തവണ ഇയാൾ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.


Previous Post Next Post