വന്ദേഭാരത്🚇ഓട്ടം ലാഭം പക്ഷെ കല്ലേറ് സഹിയ്ക്കില്ല; ആറുമാസത്തിനിടെ മാറ്റിയത് 64 ഗ്ലാസുകൾ, ലക്ഷങ്ങളുടെ നഷ്ടം



 ചെന്നൈ : വന്ദേ ഭാരത് പ്രീമിയം ട്രെയിൻ സർവീസ് കല്ലേറിനു മുന്നിൽ അടിപതറുന്നു.
 ചെന്നൈ–ബെംഗളൂരു–മൈസുരു ട്രെയിനു നേരെ മറ്റു ട്രെയിനുകൾക്കൊന്നും ഉണ്ടാകാത്ത വിധമാണ് കല്ലേറ്. വന്ദേഭാരതിനെ മാത്രം ഇങ്ങനെ തിരഞ്ഞുപിടിച്ചു കല്ലെറിയാനുള്ള കാരണം തേടി തലപുകയ്‌ക്കുകയാണു ദക്ഷിണ–പശ്‌ചിമ റെയിൽവേ.

2022 നവംബർ 11നാണ് ദക്ഷിണേന്ത്യയിൽ വന്ദേഭാരത് സർവീസ് ആരംഭിച്ചത്. അന്നു മുതൽ കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകളാണ് റെയിൽവേ പുറത്തുവിട്ടത്. 

കല്ലേറിനെ തുടർന്ന് 
ഒറ്റ വന്ദേഭാരത് ട്രെയിനിന്റെ 64 ജനൽ ചില്ലുകളാണ് ഇതുവരെ മാറ്റിയിട്ടത്. വലിയ ജനൽ ചില്ലിന് 12,000 രൂപയാണു വില. മാറ്റിയിടാൻ കൂലിയായി 8000 രൂപയും വരും. ഇതുവച്ചു കണക്കുകൂട്ടിയാൽ തന്നെ റെയിൽവേയ്‌ക്കുണ്ടായ സാമ്പത്തിക ചെലവ് ലക്ഷങ്ങൾ കടക്കും. കർണാടകയിലാണ് ഏറ്റവും കൂടുതൽ ആക്രമണം. തമിഴ്‌നാട്ടിൽ ഏഴു സംഭവങ്ങളിലായി ഏഴു ജനൽ ചില്ലുകൾ ഉടച്ചുകളഞ്ഞു.

 ബെംഗളൂരു ഡിവിഷനു കീഴിൽ മാത്രം 26 ജനൽ ചില്ലുകളാണ് വിവിധ സമയങ്ങളിലുണ്ടായ കല്ലേറുകളിലൂടെ തകർന്നത്. രാമനഗരയ്‌ക്കും മണ്ഡ്യയ്‌ക്കും ഇടയിൽ വച്ചു 10 തവണ ആക്രമിക്കപ്പെട്ടു. 16 തവണ ബെംഗളൂരു കന്റോൺമെന്റിനും മേലൂരിനും ഇടയിലാണ് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്‌തത്.


Previous Post Next Post