ലോകത്തിലെ ഏറ്റവും സുന്ദരമായ രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഒമാൻ,മാലദ്വീപ് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്

സാജൻ ജോർജ്
മസ്‌കത്ത്: ലോകത്തിലെ ഏറ്റവും സുന്ദരമായ രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഒമാൻ. യു.എസ് മാസികയായ വെറാൻഡ തയ്യാറാക്കയിയ പട്ടികയിൽ 18ാം സ്ഥാനമാണ് സുൽത്താനേറ്റിന് ലഭിച്ചത്. ഒമാനിലെ ഉയർന്ന പർവതങ്ങളും മണൽ നിറഞ്ഞ തീരപ്രദേശങ്ങളും ശ്രദ്ധേയമായ നഗര കേന്ദ്രങ്ങളും വെറാൻഡ മാഗസിനിൽ വിശദീകരിക്കുന്നുണ്ട്. ഇസ്‌ലാമിക വാസ്തുവിദ്യയുടെ പ്രശസ്തമായ കലാസൃഷ്ടിയായി സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മസ്ജിദിനെയും കുറിച്ച് മാഗസിൻ പറയുന്നുണ്ട്.
ഒലിവും ആപ്രിക്കോട്ട് മരങ്ങളും നിറഞ്ഞ ജബൽ അഖ്ദർ ഹൈക്കിങ്ങിന് പ്രശസ്തമാണെന്ന് മാഗസിൻ പറയുന്നു. മാലദ്വീപ് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. കോസ്റ്റാറിക്ക രണ്ടും ടാൻസാനിയ മൂന്നും സ്ഥാനത്തുമാണുള്ളത്. അമേരിക്ക, പെറു, ജപ്പാൻ, ഐസ്ലാൻഡ്, കെനിയ, തായ്ലൻഡ്, നമീബിയ, ഗ്രീസ്, ന്യൂസിലാൻഡ്, ചിലി, ഇറ്റലി, വിയറ്റ്നാം, സ്വിറ്റ്സർലൻഡ്, കാനഡ എന്നിവയാണ് ഒമാന് മുന്നിലുള്ള മറ്റ് രാജ്യങ്ങൾ.
Previous Post Next Post