തിരുവനന്തപുരം : സെക്രട്ടേറിയേറ്റിലെ ഫയൽ തീർപ്പാക്കൽ ഇപ്പോഴും പൂർണതയിൽ എത്തിയില്ലെന്ന് മുഖ്യമന്ത്രി. മാറ്റമുണ്ടെങ്കിലും ശരിയായ രീതിയിലാണോ കാര്യങ്ങളെന്ന് സ്വയം പരിശോധിക്കണം.
ചിലർ ഫയൽ തീർപ്പാക്കുന്നതിൽ പുറകോട്ടു പോയി. ആളുകൾക്ക് പെട്ടന്ന് കാര്യങ്ങൾ കിട്ടുകയാണ് പ്രധാനം. ജനങ്ങൾ ആണ് പരമാധികാരികൾ. അവർക്ക് കാര്യങ്ങൾ ചെയ്യുന്നതാണ് പ്രധാനം.
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍റെ സുവര്‍ണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുവർണ ജൂബിലി സമ്മേളനത്തില്‍, എത്ര മണിക്കുർ ഡ്യൂട്ടി സമയം സമ്മേളനത്തിനായി ചെലവിട്ടു എന്ന് കണക്കുകൂട്ടണം. അത് നല്ല രീതിയിൽ സമൂഹത്തിന് തിരിച്ച് നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.