കര്‍ണാടകയില്‍ തൂക്കുസഭ; കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷി; എക്‌സിറ്റ് പോൾ


 *ബംഗളൂരു* : കര്‍ണാടക നിയസഭാ തെരഞ്ഞെടുപ്പില്‍ തൂക്കുസഭയെന്ന് എക്‌സിറ്റ് പോള്‍. കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയാകുമെന്നാണ് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും പറയുന്നത്. ആകെ 224 നിയമസഭാ മണ്ഡലങ്ങളുള്ള കര്‍ണാടകയില്‍ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്.

വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ അറുപത്തി ആറ് ശതമാനത്തിലധികമാണ് പോളിങ്. ടിവി 9 എക്‌സിറ്റ് പോള്‍ പ്രകാരം കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. കോണ്‍ഗ്രസ് 99 മുതല്‍ 109 സീറ്റുകള്‍ നേടും. ബിജെപി 85 മുതല്‍ 100 സീറ്റുകള്‍ വരെ നേടും. ജെഡിഎസ് 26 സീറ്റുകള്‍ വരെ നേടുമെന്നാണ് സര്‍വേ ഫലം കാണിക്കുന്നത്. പി മാര്‍ക്യൂ എക്‌സിറ്റ്‌പോളിലും കോണ്‍്ഗ്രസാണ് ഒന്നാത്.

ജന്‍ കി ബാത്ത് സര്‍വേ പ്രകാരം ബിജെപിയാണ് ഒന്നാമത്. 117 വരെ സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം. കോണ്‍ഗ്രസിന് 106 സീറ്റുവരെ ലഭിക്കുമ്പോള്‍ ജെഡിഎസിന് 24 സീറ്റ് വരെ ലഭിക്കും.

സീ സര്‍വേ പ്രകാരം കോണ്‍ഗ്രസിന് 118 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചനം. ബിജെപി 194 സീറ്റുകള്‍ വരെ നേടുമ്പോള്‍ ജെഡിഎസിന് 33 സീറ്റുവരെ ലഭിക്കുമെന്നാണ് പ്രവചനം

ആകെയുള്ള 224 സീറ്റിലും ബിജെപി മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് ഒരു സീറ്റ് സര്‍വോദയ കര്‍ണാടക പാര്‍ട്ടിക്കു നല്‍കി. നിര്‍ണായക ശക്തിയാകാന്‍ ആഗ്രഹിക്കുന്ന ജനതാദള്‍ (എസ്) 209 സീറ്റിലാണു മത്സരിക്കുന്നത്. 13 നാണ് വോട്ടെണ്ണല്‍.

أحدث أقدم