കുട്ടികളോടും മറ്റും നല്ല രീതിയിലുള്ള പെരുമാറ്റം ആയിരുന്നു, സ്‌കൂളിലെ സഹഅധ്യാപകരോടും പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടില്ല! കൊട്ടാരക്കരയിൽ യുവഡോക്ടർ അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് സന്ദീപിന്റെ സഹപ്രവർത്തകർ.



കൊല്ലം: കൊട്ടാരക്കരയിൽ യുവഡോക്ടർ അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് സന്ദീപിന്റെ സഹപ്രവർത്തകർ. കൊല്ലം നെടുമ്പന യു പി സ്കൂളിലെ അധ്യാപകനായിരുന്ന പൂയപ്പള്ളി ചെറുകരകോണം സ്വദേശി സന്ദീപ് സ്കൂളിൽ രാവിലെ 10 മണിക്ക് പ്രവേശിച്ചു കഴിഞ്ഞാൽ വൈകീട്ട് നാല് വരെ മറ്റ് പ്രശ്‌നങ്ങൾ ഉണ്ടാക്കിയിട്ടില്ലെന്ന് സഹഅധ്യാപകർ വ്യക്തമാക്കി.കുട്ടികളോടും മറ്റും നല്ല രീതിയിലുള്ള പെരുമാറ്റം ആയിരുന്നു, സ്‌കൂളിലെ സഹഅധ്യാപകരോടും പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടില്ല. സ്കൂൾ സമയം കഴിഞ്ഞാൽ പോകും, ആരോടും വലിയ അടുപ്പത്തിന് നിൽക്കാറില്ല.2021 ലാണ് സന്ദീപിനെ സംരക്ഷിത അധ്യാപകനായിട്ട് നെടുമ്പന യു പി സ്കൂളിൽ നിയമിക്കുന്നത്. മാർച്ച് സ്കൂൾ അടച്ചതിന് ശേഷം സ്റ്റാഫ് മീറ്റിങ് വിളിച്ചപ്പോഴൊന്നും പങ്കെടുത്തില്ല. അമ്മയ്‌ക്ക സുഖമില്ലെന്ന കാരണമാണ് അന്ന് അറിയിച്ചതെന്നും സഹഅധ്യാപകർ പറഞ്ഞു. മാത്രമല്ല ഇപ്പോൾ സ്കൂളിൽ അഡ്മിഷൻ നടക്കുന്ന സമയമാണ്. ഈ സംഭവം സ്കൂളിലെ അധ്യാപനെന്ന നിലയിൽ അഡ്മിഷനെ ബാധിച്ചേക്കാമെന്നും സഹഅധ്യാപകർ പറയുന്നു.
Previous Post Next Post