ഉറങ്ങിക്കിടന്ന തമിഴ്‌നാട് സ്വദേശിയെ തലക്കടിച്ചു കൊന്നു, കറുകച്ചാൽ സ്വദേശി അറസ്റ്റിൽ




 കൊല്ലം : ഉറങ്ങിക്കിടന്ന തമിഴ്നാട് സ്വദേശിയെ സഹപ്രവർത്തകൻ തലയ്ക്കടിച്ചു കൊന്നു. തമിഴ്നാട് മധുര സ്വദേശി മഹാലിംഗം (54) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം കറുകച്ചാൽ സ്വദേശി ബിജുവിനെ (38) ചവറ പൊലീസ് പിടികൂടി.

ഇന്നു പുലർച്ചെയാണ് സംഭവം. നീണ്ടകര പുത്തൻതുറ കൊന്നയിൽ ബാലഭദ്ര ദേവീക്ഷേത്രത്തിന്റെ നിർമാണത്തിന് എത്തിയതാണ് ഇരുവരും. ഇന്നലെ രാത്രി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. തുടർന്ന് പുലർച്ചെ ഒന്നരയോടെ ക്ഷേത്രത്തിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മഹാലിംഗത്തിന്റെ തലയിൽ ബിജു കമ്പിവടി കൊണ്ട് അടിച്ചു. 

ഇതിന് ശേഷം ഇയാൾ തന്നെ ആംബുലൻസ് വിളിച്ചു വരുത്തി. ആംബുലൻസ് ജീവനക്കാർ എത്തിയപ്പോഴാണ് കൊല്ലപ്പെട്ട നിലയിൽ മഹാലിംഗത്തിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ചവറ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തിയാണ് ബിജുവിനെ പിടികൂടിയത്.


أحدث أقدم