കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിൽ തെങ്ങ് ഒടിഞ്ഞു വീണു

കോട്ടയം: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിൽ തെങ്ങ് വീണ് രണ്ടുപേർക്ക് പരിക്കേറ്റു. മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിയായ ഓട്ടോ ഡ്രൈവർ കളത്തിൽ സുനിൽ വിജയൻ, യാത്രക്കാരി വണ്ടൻപതാൽ അറത്തിൽ ഷെറിൻ എന്നിവർക്കാണ് പരിക്കേറ്റത് ഇന്നലെ . ഉച്ചയ്ക്ക് 12.30ന് വരിക്കാനിക്ക് സമീപമാണ് അപകടമുണ്ടായത്. റോഡിന്റെ വശത്ത് നിന്ന ഉണക്ക തെങ്ങ് ഒടിഞ്ഞ് ഓട്ടോറിക്ഷയുടെ മുകളിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ വാഹനം പൂർണമായും തകർന്നു.
Previous Post Next Post