കുവൈത്തിൽ ഉച്ച വിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

സാജൻ ജോർജ്ജ്
കു​വൈ​ത്ത് സി​റ്റി: ഉ​യ​ർ​ന്ന താ​പ​നി​ല ക​ണ​ക്കി​ലെ​ടു​ത്ത് രാ​ജ്യ​ത്ത് പു​റം ജോ​ലി​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം  വ്യാ​ഴാ​ഴ്ച മു​ത​ൽ നി​ല​വി​ൽ​വ​രും. രാ​വി​ലെ 11 മു​ത​ൽ വൈ​കീ​ട്ട് നാ​ലു വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. ജൂ​ൺ ഒ​ന്നു​മു​ത​ൽ ആ​ഗ​സ്റ്റ് 31 വ​രെ​യാ​ണ് മാ​ൻ പ​വ​ർ അ​തോ​റി​റ്റി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. വേ​ന​ൽ​ചൂ​ട് ക​ണ​ക്കി​ലെ​ടു​ത്തു തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യാ​ണ് ഈ ​വ​ർഷ​വും ഉ​ച്ച​സ​മ​യ​ത്ത് വി​ശ്ര​മം നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്.പ​ക​ൽ 11നും ​നാ​ലി​നും ഇ​ട​യി​ൽ നേ​രി​ട്ട് വെ​യി​ൽ ഏ​ൽ​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യി​ക്ക​രു​തെ​ന്ന് തൊ​ഴി​ൽ ഉ​ട​മ​ക​ളെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ന​ഷ്ട​പ്പെ​ടു​ന്ന ജോ​ലി​സ​മ​യം രാ​വി​ലെ​യും വൈ​കീ​ട്ടു​മാ​യി പു​നഃ​ക്ര​മീ​ക​രി​ക്കാ​ൻ അ​നു​മ​തി​യു​ണ്ട്. നി​രോ​ധി​ത സ​മ​യ​ത്ത് തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യി​ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​ണ്. നി​യ​മ​ലം​ഘ​ക​ർക്ക് ആ​ദ്യം മു​ന്ന​റി​യി​പ്പ് ന​ൽകും. ആ​വ​ർ​ത്തി​ച്ചാ​ൽ പി​ഴ ഈ​ടാ​ക്കും. വി​ല​ക്ക് ലം​ഘി​ക്കു​ന്ന സ്ഥാ‍പ​ന​ങ്ങ​ൾ​ക്കെ​തി​രെ ഫ​യ​ൽ മ​ര​വി​പ്പി​ക്കു​ന്ന​ത് ഉ​ൾ​​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽകി. നി​യ​മ​പാ​ല​നം ഉ​റ​പ്പാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​ത്യേ​ക സം​ഘ​ങ്ങ​ളാ​യി തി​രി​ച്ച് നി​രീ​ക്ഷ​ണ​ത്തി​നാ​യി നി​യോ​ഗി​ക്കും. അ​തേ​സ​മ​യം, ഈ​മാ​സം പ​കു​തി പി​ന്നി​ട്ട​തോ​ടെ കൂ​ടി​യ താ​പ​നി​ല ശ​രാ​ശ​രി 40 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലേ​ക്ക് ഉ​യ​ർ​ന്നി​ട്ടു​ണ്ട്. രാ​ത്രി​യും ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ടു​തുടങ്ങി 
. ജൂ​ൺ, ജൂ​ലൈ, ആ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ ഏ​റ്റ​വും ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്നാം സ്​​ഥാ​ന​ത്താ​ണ് കു​വൈ​ത്ത്. ക​ഴി​ഞ്ഞ ജൂ​ണി​ൽ ലോ​ക​ത്തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ ​അ​ഞ്ചു സ്ഥ​ല​ങ്ങ​ൾ കു​വൈ​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ത്ത​വ​ണ​യും ചൂ​ട് ക​ന​ക്കു​മെ​ന്നാ​ണ് സൂ​ച​ന.



Previous Post Next Post