കുവൈത്തിൽ മലയാളി നവദമ്പതികളെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി



 കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി ദമ്പതിമാരെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് കെട്ടിടത്തില്‍ നിന്ന് ചാടി മരിക്കുകയായിരുന്നു എന്നാണ് വിവരം.

 വ്യാഴാഴ്ച രാവിലെ സാല്‍മിയായിലാണ് സംഭവം. പത്തനംതിട്ട മല്ലശ്ശേരി പൂങ്കാവ് പുത്തേത് പുത്തന്‍വീട്ടില്‍ സൈജു സൈമണ്‍, ഭാര്യ ജീന എന്നിവരുടെ മൃതദേഹങ്ങളാണ് താമസിക്കുന്ന കെട്ടിടത്തിലെ വിവിധ സ്ഥലങ്ങളില്‍ കണ്ടെത്തിയത്.


ആദ്യം സൈമണെ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് സ്ഥലത്ത് എത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ ഇവര്‍ താമസിച്ചിരുന്ന മുറിയുടെ വാതില്‍ തുറക്കാന്‍ ശ്രമിച്ചു. എന്നാല്‍ റൂം അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്ത് കയറിയ സുരക്ഷാ ഉദ്യോഗസ്ഥര്‍, ഭാര്യയെയും മരിച്ച നിലയില്‍ കണ്ടെത്തി.

ആരോഗ്യ മന്ത്രാലയത്തില്‍ ആംബുലന്‍സ് വിഭാഗത്തില്‍ ജീവനക്കാരനാണ് സൈമണ്‍. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ വിവാഹിതരായത്..


Previous Post Next Post