നിയന്ത്രണം വിട്ട ജീപ്പ് വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച് കടയുടെ ഉള്ളിലേയ്ക്ക് പാഞ്ഞുകയറി,

പത്തനംതിട്ട: നിയന്ത്രണം വിട്ട ജീപ്പ് മൂന്നു വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച് കടയിൽ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്ക്. സ്‌കൂട്ടര്‍ യാത്രിക ആര്യ, ബൈക്ക് യാത്രക്കാരനായ കൊല്ലം സ്വദേശി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബൈക്ക് യാത്രക്കാരന്റെ തലയ്ക്ക് ​ഗുരുതരമായ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

എം സി റോഡിൽ കുരമ്പാല അടൂർ റൂട്ടിൽ പാറമുക്ക് ജംഗ്ഷനിലാണ് അപകടം നടന്നത്. പന്തളം ഭാഗത്ത് നിന്നും വന്ന കാർ ജീപ്പ് നിയന്ത്രണം വിട്ട് അടൂർ ഭാഗത്ത് നിന്നും വന്ന രണ്ട് സ്കൂട്ടറുകളിലും ഒരു കാറിലും ഇടിക്കുകയായിരുന്നു. ആദ്യം ഒരു കാറില്‍ ഇടിച്ച ജീപ്പ്, തുടര്‍ന്ന് ഒരു സ്ത്രീ ഓടിച്ച സ്‌കൂട്ടര്‍ ഇടിച്ചിട്ടു, പിന്നാലെ ഒരു മോട്ടോര്‍ ബൈക്കിലും ഇടിക്കുകയായിരുന്നു. ഇതിനുശേഷമാണ് സമീപത്തെ കടയിലേക്ക് പാഞ്ഞുകയറിയത്. ജീപ്പ് ഓടിച്ചത് ചെങ്ങന്നൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ആണെന്നാണ് ലഭിക്കുന്ന വിവരം.
Previous Post Next Post