തമിഴ്നാട് : ആനക്ക് മുമ്പില്‍ കൈയുര്‍ത്തി പ്രകടനം നടത്തി ആനയെ പരമാവധി പ്രകോപിപ്പിച്ച് വീഡിയോയിൽ ഉള്ള ആളെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ധര്‍മ്മപുരി ജില്ലയിലെ ഹോഗനെക്കല്‍ വനമേഖലയിൽ നിന്നും പകർത്തിയ ഭീതിജനകമായ ദൃശ്യങ്ങൾ സഹിതം ഇന്നലെത്തന്നെ തമിഴ്നാട് CWW നെ അറിയിച്ചിരുന്നു. കൂടാതെ വനം വന്യജീവി വകുപ്പ് സെക്രട്ടറി ഉൾപ്പെടെ നിരവധി ആളുകൾ ഇക്കാര്യം വനം വകുപ്പിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു.
തമിഴ്‌നാട് ഫോറസ്റ്റ് ആക്ട് ആന്‍ഡ് വൈല്‍ഡ്‌ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം പെൺനഗരം സ്വദേശി കെ.മുരുകേശന്‍ എന്നയാളാണ് അറസ്റ്റിലായത്. വനമേഖലയില്‍ അനധികൃത കടന്നുകയറ്റം ഉൾപ്പെടെ ആനയെ ശല്ല്യം ചെയ്തതും, ആക്രമിക്കാൻ ശ്രമിച്ചത് ഉൾപ്പെടെ എട്ടോളം ജാമ്യമില്ല വകുപ്പുകൾ ചുമത്തിയതായി ധർമ്മപുരി DFO യുടെ ഓഫീസ് അറിയിക്കുന്നു.