കണ്ണൂർ : പൊള്ളാച്ചിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ കുത്തിക്കൊന്ന കേസില്‍ യുവാവും ഇയാളുടെ മലയാളിയായ ഭാര്യയും കണ്ണൂരില്‍ അറസ്റ്റില്‍.
കോട്ടാംപട്ടി ഗൗരിനഗറിലെ അപ്പാര്‍ട്‌മെന്റില്‍ കോളജ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഇടയാര്‍പാളയം സ്വദേശി സുജയ് (30), ഇയാളുടെ ഭാര്യ രേഷ്മ (25) എന്നിവരെയാണ് കണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കോയമ്പത്തൂര്‍ ഇടയാര്‍പാളയം സ്വദേശിയും സ്വകാര്യ കോളജില്‍ ബിരുദ വിദ്യാര്‍ഥിയുമായ സുബ്ബലക്ഷ്മി (20) ആണു കൊല്ലപ്പെട്ടത്.
സുബ്ബലക്ഷ്മിയെ മെയ് രണ്ടിനാണ് കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓണ്‍ലൈ!ന്‍ വ്യാപാരിയായ സുജയിന്റെ അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് രാത്രിയോടെ പെണ്‍കുട്ടിയുടെ അലര്‍ച്ച കേട്ട അയല്‍വാസികള്‍ വിവരം അറിയിച്ചതനുസരിച്ചു മഹാലിംഗപുരം പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.
കൊലപാതകത്തിനു ശേഷം സുജയും രേഷ്മയും ബൈക്കില്‍ നാടു വിടുകയായിരുന്നുവെന്നാണ് സൂചന. ഇരുവരും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് എസിപിയുടെ നിര്‍ദ്ദേശപ്രകാരം പൊലീസ് പരിശോധന നടത്തുകയായിരുന്നു.
ടൗണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. ടൗണിലെ ഗ്രീന്‍ പാര്‍ക്ക് റെസിഡന്‍സിയില്‍ നിന്ന് പുലര്‍ച്ചയേടെ പിടികൂടിയ ഇവരെ തമിഴ് നാട് പോലീസിന് മാറി.