കൊച്ചിയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട; വിദേശ വനിത പിടിയിൽ







 കൊച്ചി  : കൊച്ചിയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. ഷാര്‍ജയില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിൽ എത്തിയ വിദേശ വനിതയില്‍ നിന്നും ഒരു കിലോ ഹെറോയിന്‍ പിടികൂടി. രഹസ്യ വിവരത്തെത്തുടര്‍ന്ന് ഡി.ആര്‍.ഐ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്.

തിങ്കളാഴ്ച പുലര്‍ച്ചെ 3.10-ന് ഷാര്‍ജയില്‍ നിന്നും എയര്‍ അറേബ്യ വിമാനത്തില്‍ കൊച്ചിയിലെത്തിയ ആഫ്രിക്കന്‍ യുവതിയാണ് പിടിയിലായത്. ഇവര്‍ കെനിയയില്‍ നിന്നും ഷാര്‍ജ വഴി കൊച്ചിയിലെത്തിയതാണെന്നാണ് വിവരം.

മയക്കുമരുന്നുമായി ഒരു വിദേശ വനിത സംസ്ഥാനത്ത് പിടിയിലായത് ഏറെ ഗൗരവത്തോടെ ആണ് അധികൃതര്‍ നോക്കിക്കാണുന്നത്. വിഷയവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ ഡി.ആര്‍.ഐ പുറത്ത് വിട്ടിട്ടില്ല.


Previous Post Next Post