ലേ : സാങ്കേതിക തകരാര്‍ മൂലം ഇന്ത്യന്‍ വ്യോമസേനയുടെ സി-17 വിമാനം ലേ വിമാനത്താവളത്തിന്‍റെ റണ്‍വേയില്‍ കുടുങ്ങി. ഇതിനേത്തുടർന്ന് ലേയിലെ കുഷോക് ബകുല റിംപോച്ചെ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി.
ചൊവ്വാഴ്ചയാണ് വ്യോമസേനയുടെ സി-17 വിമാനം ലേ വിമാനത്താവളത്തിന്‍റെ റണ്‍വേയില്‍ കുടുങ്ങിയത്.
വിമാനത്തിന്‍റെ തകരാര്‍ പരിഹരിച്ചുവരികയാണെന്നും ബുധനാഴ്ച രാവിലെയോടെ റണ്‍വേ പ്രവര്‍ത്തക്ഷമമാകുമെന്നും അധികൃതര്‍ അറിയിച്ചു.
സര്‍വീസുകള്‍ മുടങ്ങിയതോടെ ഡല്‍ഹിയില്‍ നിന്നും ലേയിലേക്ക് തിരിച്ച വിസ്താരയുടെ സര്‍വീസ് ഡല്‍ഹിയിലേക്ക് തന്നെ തിരിച്ചുവിട്ടതായി കമ്പനി ട്വീറ്റ് ചെയ്തു. മുംബൈ-ലേ ഇന്‍ഡിഗോ വിമാനവും തിരിച്ചിറക്കിയതായാണ് വിവരം.